അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

ഇന്ത്യയിൽ വിപുലമായ സിവിടി സ്കൂട്ടർ ലൈനപ്പ് വികസിപ്പിക്കാനുള്ള ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാക്കളായ അപ്രീലിയയുടെ പദ്ധതിക്ക് തിരിച്ചടി. രാജ്യത്ത് വളർന്നു വരുന്ന മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് എത്തിക്കാൻ ഒരുങ്ങിയ രണ്ട് മോഡലുകളുടെ അവതരണം വൈകിയേക്കും.

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെല്ലാം ദിവസങ്ങളോളം നിർത്തിവെച്ച സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റമുണ്ടായിരിക്കുന്നത്.

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

ഒക്ടോബറില്‍ അപ്രീലിയ SXR160 വിപണിയിൽ എത്തുമെങ്കിലും SXR125 അടുത്ത വർഷം മാത്രമായിരിക്കും അരങ്ങേറ്റം കുറിക്കുക. ഇന്ത്യൻ സ്‌കൂട്ടർ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് SXR125 മാക്‌സി സ്‌കൂട്ടർ. ഇന്ന് രാജ്യത്ത് ഏറ്റവും ആധികം ശ്രദ്ധയാകർഷിക്കുന്ന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്.

MOST READ: പാൻ അമേരിക്ക, ബ്രോങ്ക്സ് മോഡലുകളുടെ അവതരണം നീട്ടിവെച്ച് ഹാർലി-ഡേവിഡ്‌സൺ

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

ട്രിപ്പിൾ എൽഇഡി ഹെഡ്‌ലൈറ്റ് സെറ്റപ്പ്, ട്വിൻ-എൽഇഡി ടെയിൽ ലൈറ്റ്, അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, വലിയ, സ്പോർട്ടി ബോഡി വർക്ക് തുടങ്ങിയ സവിശേഷതകളുള്ള ആകർഷകമായ മോഡലാണ് അപ്രീലിയ SXR125.

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുൻവശത്ത് യുഎസ്ബി ചാർജറുള്ള സ്പ്ലിറ്റ് ഗ്ലോവ്ബോക്സ്, വലിയ ടിൻ‌ഡ് വിൻ‌ഡ്‌സ്ക്രീൻ, വലിയ സൗകര്യപ്രദമായ സീറ്റ് എന്നിവയും മാക്‌സി സ്‌കൂട്ടറിൽ അപ്രീലിയ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ക്രൂയിസര്‍ നിരയിലേക്ക് റോനിന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

കൂടാതെ 12 ഇഞ്ച് അലോയ് വീലുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ, കട്ടിയുള്ള ടയറുകൾ എന്നിവ സ്കൂട്ടറിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എബി‌എസിനൊപ്പം ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്.

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

അപ്രീലിയ SR125-യിൽ നിന്നും കടമെടുത്ത അതേ എഞ്ചിൻ തന്നെയായിരിക്കും SXR125 നും കരുത്ത് പകരുക. 125 സിസി സിംഗിൾ സിലിണ്ടർ 3-വാൽവ് ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റാണിത്. ഈ ബിഎസ്-VI എഞ്ചിൻ 9.5 bhp പവറും 9.9 Nm torque ഉ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

അപ്രീലിയ SXR160 പതിപ്പിനെക്കാൾ താങ്ങാനാവുന്ന വിലയായിരിക്കുമെങ്കിലും ഇത് ബിഎസ്-VI SR125-നനെക്കാൾ വിലയേറിയതായിരിക്കുമെന്നതിൽ സംശയമില്ല. ഇതിന് 92,181 രൂപയാണ് നിലവിലെ എക്സ്ഷോറൂം വില.

അരങ്ങേറ്റം വൈകും, അപ്രീലിയ SXR125 അടുത്ത വർഷം

അതിനാൽ വരാനിരിക്കുന്ന സുസുക്കി ബർഗ്മാൻ സ്ട്രീറ്റിന് നേരിട്ട് എതിരാളിയാകുമ്പോൾ ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവാക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR125 launch postponed to 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X