ക്രൂയിസര്‍ നിരയിലേക്ക് റോനിന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്
ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇതില്‍ പല മോഡലുകളും വിപണിയില്‍ എത്തും.

ഇത് സംബന്ധിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് വിപണിയില്‍ എത്തുന്ന മോഡലിന്റെ പേര് റോനിന്‍ എന്നായിരിക്കുമെന്നാണ് സൂചന. റഷ്‌ലെയന്‍ ആണ് ഇതിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ക്രൂയിസര്‍ ശ്രേണിയിലെത്താനൊരുങ്ങുന്ന സെപ്‌ലിന്‍ എന്ന കണ്‍സെപ്റ്റ് മോഡലായിരിക്കും റോനിന്‍ എന്ന് പേരില്‍ വിപണിയില്‍ എത്തുക. 2018 ഓട്ടോ എക്‌സ്‌പോയിലാണ് ഈ കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ജാപ്പനീസ് സൈനികവിഭാഗമായിരുന്ന സാമുറായിയില്‍ നിന്നാണ് ഈ പേരിന്റെ ഉദയം. സ്‌പോര്‍ട്ടി രൂപമാണ് ബൈക്കിനുള്ളത്. കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നും വലിയ മാറ്റം പ്രൊഡക്ഷന്‍ പതിപ്പിന് ഉണ്ടാകില്ലെന്നാണ് സൂചന.

220 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിനൊപ്പം ഇബൂസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ടിവിഎസിന്റെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവും ഇടംപിടിച്ചേക്കും.
MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് സാങ്കേതികതയ്ക്ക് സാധിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. 48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്. കരുത്തും ടോര്‍ഖും സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ല.

മാറ്റ് ബ്ലാക്ക്, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ചത്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്‌ലാമ്പ് ഡിസൈന്‍ സവിശേഷതകളാണ്.
MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കോണ്‍സെപ്റ്റാണ് സെപ്ലിന്‍. രൂപത്തിലും ഭാവത്തിലും സെപ്ലിന്‍ തനി ക്രൂയിസര്‍ തന്നെ. ഫ്യൂച്ചറിസ്റ്റിക് ഡിസൈനെങ്കിലും ക്ലാസിക് മുഖച്ഛായ പൂര്‍ണമായും കൈവെടിഞ്ഞിട്ടുമില്ല.

താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്പോക്ക് വീലുകള്‍, 41 mm അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് ബൈകിന്റെ മറ്റു വിശേഷങ്ങള്‍.
MOST READ: സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

ബെല്‍റ്റ് ഡ്രൈവ് സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനം. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഫസ്റ്റ്-ഇന്‍-സെഗ്മന്റ് സ്മാര്‍ട്ട് ബയോ-കീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളും സെപ്ലിനില്‍ ടിവിഎസ് ഒരുക്കി വെച്ചിട്ടുണ്ട്.

റൈഡിങ് അഡ്വഞ്ചറുകളെ പകര്‍ത്തുന്നതിന് വേണ്ടി ഇന്റഗ്രേറ്റഡ് എച്ച്ഡി ക്യാമറയും ബൈക്കിലുണ്ട്. ലോക്ക്ഡൗണിന് മുമ്പാണ് അപ്പാച്ചെ RR310 -യുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരുപിടി പുതുമകളോടെയാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








