നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വേയ്സ്. ഒരു ലക്ഷം പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്.

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

അന്താരാഷ്ട് നേഴ്സസ് ദിനത്തിന്റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്.

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

വിദേശികളായ എല്ലാ മെഡിക്കല്‍ ജീവനക്കാര്‍ക്കും അവരവരുടെ നാടുകളിലേക്ക് രണ്ട് വീതം സൗജന്യ ടിക്കറ്റുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓഫര്‍ ചെയ്തിരിക്കുന്നത്. മെയ് 12 അര്‍ധരാത്രി 12.01 മുതല്‍ മെയ് 18 ദോഹ സമയം രാത്രി 11.59 വരെയുള്ള സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റിനായി റജിസ്റ്റര്‍ ചെയ്യാം.

MOST READ: ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാം.

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുക. അപേക്ഷാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങള്‍ക്കും ദിവസേന നിശ്ചിത ടിക്കറ്റുകള്‍ അനുവദിക്കും. https://www.qatarairways.com/en-qa/offers/thank-you-medics.html എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കണം.

MOST READ: എർട്ടിഗയെ ലക്ഷ്യമിട്ട് ഹ്യുണ്ടായി, പുത്തൻ എംപിവി അടുത്ത വർഷം

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് യാത്രക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാന്‍ ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന.

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

യാത്രാ ദിവസം വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്പോര്‍ട്ട് കൂടാതെ ആരോഗ്യ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ലൈസന്‍സ്, റജിസ്ട്രേഷന്‍ എന്നിവയുടെ യഥാര്‍ഥ രേഖകള്‍ കാണിക്കണം.

MOST READ: ഡീലർഷിപ്പുകൾ തുറന്നതിന് പിന്നാലെ 1600 യൂണിറ്റുകൾ ഡെലിവറി ചെയ്ത് മാരുതി

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

രേഖകളുടെ ഫോട്ടോ അല്ലെങ്കില്‍ പ്രിന്റ് അംഗീകരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകന്‍ യാത്രക്ക് യോഗ്യനല്ലെങ്കില്‍ അപേക്ഷകന്റെ സഹയാത്രികരായി ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ക്കും യാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

സൗജന്യ ടിക്കറ്റിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 2020 നവംബര്‍ 26 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്നാണ് നിബന്ധന. മെയ് 26 മുതല്‍ ഡിസംബര്‍ 10 വരെയാണ് യാത്രാ കാലാവധി. ഒരാള്‍ക്ക് ഇക്കോണമി ക്ലാസില്‍ പരമാവധി രണ്ട് ടിക്കറ്റുകള്‍ എടുക്കാം.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാണോ ആവശ്യം; മികച്ച മൈലേജ് ലഭിക്കുന്ന മോഡലുകള്‍

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ആരോഗ്യപ്രവര്‍ത്തകനും അദ്ദേഹത്തിനൊപ്പം 12 വയസിന് മുകളിലുള്ള ഒരാള്‍ക്ക് കൂടി ടിക്കറ്റ് അനുവദിക്കും. ഏത് രാജ്യത്തേക്ക് വേണമെങ്കിലും ടിക്കറ്റ് എടുക്കാമെന്ന് മാത്രമല്ല സൗജന്യമായി തന്നെ തിയതിയില്‍ മാറ്റം വരുത്താനും കഴിയും.

നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

എന്നാല്‍ വിമാനത്താവള നികുതി നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗജന്യ ടിക്കറ്റ് കൂടാതെ ഖത്തര്‍ ഡ്യൂട്ടി ഫ്രി റീട്ടെയ്ല്‍ ശാഖകളില്‍ നിന്ന് 35 ശതമാനം വിലക്കിഴിവോടെ സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള കൂപ്പണും ഇതിനൊപ്പം ലഭിക്കും. ഡിസംബര്‍ 31 വരെയാണ് ഈ കൂപ്പണ്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളു.

More from DriveSpark

Article Published On: Wednesday, May 13, 2020, 9:55 [IST]
English summary
Qatar Airways Offers 100,000 Medical Staff Free Tickets. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X