ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

കഴിഞ്ഞ വര്‍ഷമാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബര്‍ എന്ന് മോഡലിനെ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ പരിചയപ്പെടുത്തുന്നത്. 2020 മാര്‍ച്ച് മാസത്തെ വില്‍പ്പനയില്‍ ക്വിഡിന്റെ വില്‍പ്പനയെ പിന്തള്ളുകയും ചെയ്തു.

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ തന്നെ 20,000 യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കാനും വാഹനത്തിന് സാധിച്ചിരുന്നു. ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന എംപിവി പോക്കറ്റില്‍ ഒതുങ്ങുന്ന വിലയില്‍ എത്തിയതോടെയാണ് കച്ചവടം പൊടിപൊടിച്ചത്.

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

നാല് വകഭേദങ്ങളില്‍ എത്തുന്ന വാഹനത്തില്‍ നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമാണുള്ളത്. എന്നാല്‍ അധികം വൈകാതെ തന്നെ എഎംടി പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ പതിപ്പ് എത്തുന്നതോടെ വിൽപ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് റെനോ.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരുന്നു. ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തെ ചലിപ്പിക്കുന്നത്.

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

ഈ എഞ്ചിന്‍ 6,250 rpm -ല്‍ 71 bhp പവറും 3,500 rpm -ല്‍ 96 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 2020 ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ പ്രദര്‍ശിപ്പിച്ചത്.

MOST READ: ബിഎസ് VI നിഞ്ച 650 അവതരിപ്പിച്ച് കവസാക്കി; വില 6.24 ലക്ഷം രൂപ

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

വില്‍പനയ്ക്കെത്തുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് മാനുവല്‍ മോഡലിന് സമാനമായിരിക്കും. പ്രൊജക്ട് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്, ബോഡി കളര്‍ ബമ്പര്‍, ക്രോം ആവരണത്തോട് കൂടിയ ഗ്രില്‍, റൂഫ് റെയില്‍, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ എഎംടി പതിപ്പിന്റെയും സവിശേഷതകളാണ്.

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

ഡ്യുവല്‍ ടോണ്‍ ടാഷ്ബോര്‍ഡ്, പൂര്‍ണ ഡിജിറ്റല്‍ എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി എന്നിവയാകും അകത്തളത്തെ സവിശേഷതകള്‍.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാണോ ആവശ്യം; മികച്ച മൈലേജ് ലഭിക്കുന്ന മോഡലുകള്‍

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

ഇലക്ട്രിക്ക് പവര്‍ സ്റ്റിയറിങ്, 12V സോക്കറ്റ്, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, മടക്കാവുന്ന രണ്ടാം നിര, മൂന്നാം നിര സീറ്റുകള്‍ എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും. CMF-A+ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ടാറ്റയുടെ തുറുപ്പ്ചീട്ട്; 8,458 യൂണിറ്റ് വില്‍പ്പനയുമായി ആള്‍ട്രോസ്

ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാനുവല്‍ പതിപ്പില്‍ നിന്നും ഏകദേശം 50,000 രൂപ വരെ വില വര്‍ധിക്കാം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 4.99 ലക്ഷം രൂപ മുതല്‍ 6.82 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Wednesday, May 13, 2020, 9:30 [IST]
English summary
Renault Triber AMT To Help Increase Sales, Launch Next Week. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X