പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ടാറ്റയുടെ തുറുപ്പ്ചീട്ട്; 8,458 യൂണിറ്റ് വില്‍പ്പനയുമായി ആള്‍ട്രോസ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആള്‍ട്രോസ് എന്നൊരു മോഡലുമായി ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് രംഗപ്രവേശനം ചെയ്തത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

പെട്രോള്‍ മോഡലുകള്‍ക്ക് 5.29 ലക്ഷം മുതല്‍ 7.69 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.99 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ 8,458 യൂണിറ്റുകള്‍ നിരത്തിലെത്തി.

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

വിപണിയിലെത്തിയ ജനുവരി മാസത്തില്‍ 4,505 യൂണിറ്റും, ഫെബ്രുവരി മാസത്തില്‍ 2,808 യൂണിറ്റും, മാര്‍ച്ച് മാസത്തില്‍ 1,147 യൂണിറ്റുമാണ് നിരത്തിലെത്തിയത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ വാഹനത്തിന്റെ ഒരു യൂണിറ്റുപോലും നിരത്തിലെത്തിയില്ല.

MOST READ: ഡീലർഷിപ്പുകൾ തുറന്നതിന് പിന്നാലെ 1600 യൂണിറ്റുകൾ ഡെലിവറി ചെയ്ത് മാരുതി

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് ആള്‍ട്രോസിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍. ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

MOST READ: സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാണോ ആവശ്യം; മികച്ച മൈലേജ് ലഭിക്കുന്ന മോഡലുകള്‍

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് ആള്‍ട്രോസിന്റെ മുന്‍വശത്തെ മനോഹരമാക്കുന്നത്.

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു.

MOST READ: ഓഫ് റോഡ് പ്രേമികൾക്ക് സന്തോഷിക്കാം! ഉടൻ വിപണിയിൽ എത്തുന്നത് അഞ്ച് 4×4 എസ്‌യുവികൾ

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

കണക്ടിവിറ്റി സംവിധാനങ്ങളാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ്, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയും സവിശേഷതകളാണ്.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ആള്‍ട്രോസിന് ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.

More from DriveSpark

Article Published On: Tuesday, May 12, 2020, 18:48 [IST]
English summary
Tata Motors Altroz Sales Reprot. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X