ബിഎസ് VI നിഞ്ച 650 അവതരിപ്പിച്ച് കവസാക്കി; വില 6.24 ലക്ഷം രൂപ
നിഞ്ച 650 -യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് കവസാക്കി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബൈക്കിനെ വെളിപ്പെടുത്തിയെങ്കിലും കമ്പനി വില പ്രഖ്യാപനം നടത്തിയിരുന്നില്ല.

6.24 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്ഷോറൂം വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 35,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വില പ്രഖ്യാപനത്തിന് പിന്നാലെ ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

ബൈക്ക് ഇതുവരെ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും അടുത്ത മാസത്തോടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. കവസാക്കി നിരയില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650.
MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുമായി റെനോ

ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്‌ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 68 bhp കരുത്തും 6,700 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കും.
MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലിന്റെ ടോര്‍ക്ക് 1.7 Nm കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കരുത്ത് മാറ്റമില്ലാതെ 68 bhp ആയി തന്നെ തുടരുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്.

പരിഷ്‌കാരങ്ങളുടെ ഭാഗമായി നിഞ്ച 650 -യുടെ ഡിസൈനിലും കവാസാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഗ്രസ്സീവ് മുഖഭാവം നല്‍കുന്ന പുതുക്കിയ ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.
MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

പരിഷ്‌ക്കരിച്ച എക്സ്ഹോസ്റ്റ്, എയര്‍ബോക്‌സ് എന്നിവയും പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും. റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 25 കിലോമീറ്റര്‍ മൈലേജ് ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണം.
MOST READ: എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്.

193 kg ആണ് ബിഎസ് VI പതിപ്പിന്റെ ഭാരം. 130 mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കില്‍ ലഭ്യമാണ്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.


Click it and Unblock the Notifications








