എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

നമ്മുടെ രാജ്യത്ത് വാഹന വ്യവസായം ക്ലച്ച് പിടിച്ചു തുടങ്ങിയ നാളുകൾ മുതൽ ഉണ്ടായിരുന്ന കാറുകളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ അംബാസഡർ. കുടുംബങ്ങളും രാഷ്ട്രീയക്കാരും ഒരു പോലെ തിരഞ്ഞെടുത്തിരുന്ന കാർ വാണിജ്യ വിപണിയിൽ പോലും ഉപയോഗിച്ചിരുന്നു.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

2014 -ലാണ് അവസാന ഹിന്ദുസ്ഥാൻ അംബാസഡർ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയത്. വർഷങ്ങളായി അംബാസഡർ ഒരു ക്ലാസിക് കാറായി നലകൊള്ളുന്നു. നിരവധി ആളുകൾ ഇപ്പോഴും ഈ ഐതിഹാസിക സെഡാൻ പരിപാലിച്ചു പോരുന്നു.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

നന്നായി സൂക്ഷിച്ചിരിക്കുന്ന അംബാസഡർ മോഡലുകടെ നിരവധി ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്. ഇവിടെ വീണ്ടും പുരനുധാരണം ചെയ്ത അത്തരമൊരു ഹിന്ദുസ്ഥാൻ അംബാസഡർ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്.

MOST READ: സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

ഡജീഷ് പി എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഈ വാഹനം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. 1982 മോഡൽ മാർക്ക് IV പതിപ്പാണ് ഈ ഹിന്ദുസ്ഥാൻ അംബാസഡർ.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

കാറിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് ഉടമ കാറിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ എഞ്ചിൻ ബേ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

MOST READ: ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

ഇതിൽ മുഴുവൻ കമ്പാർട്ടുമെന്റും വൃത്തിയായി കാണപ്പെടുന്നു, ഒപ്പം വയറിംഗ്, ഫ്യൂസ്, റിലേകൾ എല്ലാം പുരുധരിച്ചിരിക്കുന്നു. എഞ്ചിനും മറ്റ് ഭാഗങ്ങളും പൊടിയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിന് എഞ്ചിന് പിന്നിൽ സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഷീറ്റ് സ്ഥാപിച്ചിരിക്കുന്നു.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ നട്ടിനു പോലും സ്റ്റെയിൻ‌ലെസ് സ്റ്റീൽ പ്ലേറ്റിംഗ് ചെയ്തിരിക്കുന്നു. ഇതിനാൽ എഞ്ചിൻ കംപാർട്ട്മെന്റിലെ മുഴുവൻ ഭാഗങ്ങളും ഭംഗിയായി കാണപ്പെടുന്നു.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

ഇത് വളരെ പഴയ വാഹനമായതിനാൽ ഉടമസ്ഥൻ ചില ഘടകങ്ങൾ അംബാസഡർ ഗ്രാൻഡിൽ നിന്ന് ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

വീഡിയോ പ്രകാരം, ഏകദേശം 17 വർഷം മുമ്പാണ് കാർ റീ-പെയിന്റ് ചെയ്തത്, അത് ഇപ്പോഴും പുതിയതായി കാണപ്പെടുന്നു. കാറിലെ മുൻ ഗ്രില്ലും ബമ്പറും എല്ലാം സ്റ്റോക്ക് മോഡലാണ്.

MOST READ: ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

വശങ്ങളിലേക്ക് വരുമ്പോൾ കാറിലെ മിക്ക ഷാർപ്പ് എഡ്ജുകളും പുനരുധാരണം ചെയ്ത ഗരാജ് സുഗമമായി പരുവപ്പെടുത്തിയിരിക്കുന്നു. വിൻഡോകൾ എല്ലാം ടിന്റ് ചെയ്തിരിക്കുന്നു. സ്റ്റോക്ക് സ്റ്റീൽ വീലുകൾക്ക് പകരം അലോയ് വീലുകൾ വാഹനത്തിന് ലഭിക്കുന്നു.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

കാറിലെ ടെയിൽ ലാമ്പ് യൂണിറ്റ് 1982 ൽ വാങ്ങിയപ്പോൾ വന്ന അതേ മോഡൽ തന്നെയാണ്. കാറിന്റെ ഇന്റീരിയറും വീണ്ടും പരിഷ്കരിച്ചിട്ടുണ്ട്. ഗിയർ ലിവറിന്റെ സ്ഥാനം സ്റ്റിയറിംഗിന് പിന്നിൽ നിന്ന് സാധാരണ ഗിയർ ലിവറിലേക്ക് മാറ്റി.

മാർക്ക് IV ആയതിനാൽ 37 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ അംബാസഡറിന് കരുത്ത് പകരുന്നത്. വീഡിയോയിൽ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും എഞ്ചിൻ വളരെ സ്മൂത്തായിട്ട് ഓടുന്നു എന്നു കാണാൻ സാധിക്കുന്നു.

എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

കാർ‌ വളരെ മികച്ച രീതിയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ‌ ഒരു തരി തുരുമ്പ്‌ പോലും കണ്ടെത്താൻ‌ കഴിയില്ല. നന്നായി മെയിന്റെയിൻ ചെയ്യുന്ന ഹിന്ദുസ്ഥാൻ അംബാസഡറിന്റെ ഉത്തമ ഉദാഹരണമാണിത്. കൂടുതൽ ആളുകൾ അവരുടെ പഴയ കാറുകൾ ഇതുപോലെ പരിപാലിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

Most Read Articles

Malayalam
English summary
Resto modded Hindustan Ambassador Mark 4 in Kerala. Read in Malayalam.
Story first published: Monday, May 11, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X