ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ നേട്ടങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ് ട്രൈബര്‍. പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ തന്നെ 20,000 യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കാന്‍ വാഹനത്തിന് സാധിച്ചു.

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

വിപണിയിലെ മാന്ദ്യത്തിനിടയില്‍ പോലും മികച്ച വില്‍പ്പന കണ്ടെത്താന്‍ വാഹനത്തിന് സാധിച്ചു. ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

6,250 rpm -ല്‍ 71 bhp പവറും 3,500 rpm -ല്‍ 96 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എഎംടി പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

എന്നാല്‍ ഇപ്പോള്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ടീ ബിഎച്ച്പിയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ പങ്കുവെച്ചിരിക്കുന്നതും. റിപ്പോര്‍ട്ട് അനുസരിച്ച് 2020 മെയ് 18 -ന് കമ്പനി വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കും.

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

2019 ല്‍ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു എഎംടി പതിപ്പിനെയും വിപണിയില്‍ എത്തിക്കുമെന്ന്. തുടര്‍ന്ന് 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

MOST READ: നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ജാവ

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

വില്‍പനയ്‌ക്കെത്തുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് മാനുവല്‍ മോഡലിന് സമാനമായിരിക്കും. എങ്കിലും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മോഡലിന്റെ റൂഫ് റെയിലുകളിലും ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാനലുകളിലും നീല നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഇടംപിടിച്ചിരുന്നു.

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

CMF-A+ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നാലുമീറ്ററില്‍ താഴെയാണെങ്കിലും ആവശ്യത്തിന് ക്യാബിന്‍ സ്‌പെയ്‌സ് വാഹനത്തില്‍ ഉണ്ടെന്നതാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത.

MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

3,990 mm നീളവും 1,739 mm വീതിയും 1,637 mm ഉയരവുമാണ് ട്രൈബറിനുള്ളത്. 2,636 mm ആണ് വീല്‍ബേസ്, 182 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 84 ലിറ്ററാണ് ബുട്ട് സ്‌പെയ്‌സ്. പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളാണ് മറ്റൊരു സവിശേഷത.

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

ഡ്യുവല്‍ ടോണ്‍ ബബര്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍. അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കും.

MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

ഡ്യുവല്‍ ടോണ്‍ ആണ് അകത്തളം. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന് വരികളിലും എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, May 10, 2020, 18:14 [IST]
English summary
Renault Triber AMT To Be Launched On May 18, 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X