നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ജാവ
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ജാവ മോട്ടോര്‍സൈക്കിള്‍. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം എന്നും കമ്പനി അറിയിച്ചു.

രാജ്യത്ത് ഏകദേശം 20-25 ഡീലര്‍ഷിപ്പുകളാണ് കമ്പനിക്ക് ഉള്ളത്. ജീവനക്കാരുടെയും ഉപഭോക്തക്കളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഡീലര്‍ഷിപ്പുകള്‍ അണുവിമുക്തമാക്കുയും സാനിറ്റൈസേഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തശേഷമാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങളും പ്രദേശിക ഭരണകൂടങ്ങളുടെയും മുന്‍കരുതലുകളും അനുസരിച്ചായിരിക്കും ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനവും.
MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

തെര്‍മല്‍ സ്‌കാനിങ് അടക്കമുള്ള നടപടികള്‍ ഉണ്ടാകും. അതോടൊപ്പം തന്നെ ഷോറുമുകളില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനും, ഈ വാഹനം ഹോം ഡെലിവറി നടത്തുന്ന നടപടി ക്രമങ്ങള്‍ വരെ കമ്പനി ആലേചിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ മാറ്റുന്നതോടെ കൂടുതല്‍ സജീവമാകാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ നാളുകളില്‍ വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തുടനീളം പ്രവര്‍ത്തനം പുനരാരംഭിക്കുന്ന അഞ്ചാമത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ജാവ.
MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ പെറാക്കിനായി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുമെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 2 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെയാണ് പെറാക്കിനായി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.
MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പുനനാരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. എന്നാല്‍ പുതിയ ഡെലിവറി സമയം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബിഎസ് VI നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
MOST READ: ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

ഈ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും ബൈക്കിനുണ്ട്.


Click it and Unblock the Notifications








