ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഇന്ത്യൻ വാഹന വ്യവസായം മുമ്പെങ്ങുമില്ലാത്തവിധം കഠിനമായ കാലഘട്ടത്തിലൂടെയാണ് 45 ദിവസത്തോളം കടന്നുപോയത്. ഇപ്പോൾ ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ചതോടെ കമ്പനികൾ തങ്ങളുടെ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു.

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

ഓൺലൈനിൽ വിറ്റ ഏതാനും യൂണിറ്റുകൾ ഒഴികെ 2020 ഏപ്രിലിൽ ആഭ്യന്തര വിൽപ്പന പൂജ്യമായിരുന്നു. ഈ കാലയളവിലെ നഷ്ടം കുറയ്ക്കുന്നതിനായി പ്രമുഖ വാഹന നിർമാതാക്കൾ പുതിയ ഓഫറുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വിവിധ ബിഎസ്-VI, ബിഎസ്-IV ഉൽപ്പന്നങ്ങൾക്ക് 25,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. കമ്പനിയുടെ എൻട്രി ലെവൽ മോഡലുകളായ ആൾട്ടോ 800, എസ്-പ്രെസോ എന്നിവയ്ക്ക് 20,000 രൂപ വരെ കിഴിവ് നൽകുന്നു.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

മാരുതി വാഗൺആർ, സെലേറിയോ എന്നിവയ്ക്ക് യഥാക്രമം 10,000 രൂപയും 25,000 രൂപയും വില കുറവാണ് കമ്പനി പ്രഖ്യാപിച്ചരിക്കുന്നത്. വ്യക്തിഗതവും വാണിജ്യപരവുമായ ഉപയോഗത്തിനായി എത്തുന്ന മാരുതി ഈക്കോ ഇതിനകം തന്നെ മികച്ച താങ്ങാനാവുന്ന ഒരു തെരഞ്ഞെടുപ്പാണെന്ന് തെളിയിച്ചിട്ടുണ്ട്. 10,000 രൂപ വരെ കിഴിവ് ആനുകൂല്യങ്ങളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് 20,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബ്രാൻഡ് നൽകുന്നത്. അതിന്റെ സബ് കോംപാക്‌ട് സെഡാൻ അവതാരമായ ഡിസയറിന്റെ പഴയതും പുതിയതുമായ പതിപ്പുകൾക്ക് വില കിഴിവ് ബാധകമാണ്.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

നിലവിലെ മാരുതി ഡിസയറിന് 20,000 രൂപ കിഴിവ് ലഭിക്കുമ്പോൾ പഴയ മോഡലിന് 25,000 രൂപയായി ഉയരും.ഡിസയറിന്റെ ടാക്സി മോഡലായ മാരുതി ടൂർ മോഡലുകളിലും മാരുതി സുസുക്കി ഓഫർ വിപുലീകരിച്ചിട്ടുണ്ട്.

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

ഇതിന്റെ S, H1, H2 മോഡലുകൾക്ക് യഥാക്രമം 15,000 രൂപ, 25,000 രൂപ വരെ കിഴിവുണ്ട്. V AC പെട്രോൾ, V AC സിഎൻജി തുടങ്ങിയ വകഭേദങ്ങൾക്ക് 10,000 രൂപ വീതം വില കുറവുണ്ട്.

MOST READ: 2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

മാരുതിയെ പോലെ തന്നെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

പ്രധാന കാബ് സേവനങ്ങളായ ഓല, യൂബർ തുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനാൽ ശരിയായ സമയത്താണ് മാരുതി കിഴിവുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഡ്രൈവറും യാത്രക്കാരനും കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

More from DriveSpark

Article Published On: Saturday, May 9, 2020, 19:16 [IST]
English summary
Maruti Suzuki Car discounts in May 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X