2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം അരേങ്ങേറ്റം വൈകിയ മോഡലാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി. ഭാഗികമായുള്ള ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച പ്രവർത്തനങ്ങൾ ആരംഭിക്കാൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

തൽഫലമായി പുതിയ ഹോണ്ട സിറ്റി ഉടൻ ഇന്ത്യയിൽ വിപണിയിലെത്തും. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പമാകും പുതിയ സിറ്റി വിപണിയിൽ ഇടംപിടിക്കുക. നിലവിലെ മോഡലിൽ വാഗ്‌ദാനം ചെയ്യുന്ന ബിഎസ്-VI 1.5 ലിറ്റർ ഡീസൽ യൂണിറ്റായിരിക്കും അഞ്ചാം തലമുറയിലും ഹോണ്ട ഉൾപ്പെടുത്തുക.

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

എന്നാൽ പുതിയ പെട്രോൾ എഞ്ചിനായിരിക്കും 2020 ഹോണ്ട സിറ്റി അവതരിപ്പിക്കുക. ഇന്ത്യയിൽ എത്തുന്ന , സിറ്റിക്ക് നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാകും ലഭിക്കുന്നത്. നിലവിലെ മോഡലിന് സമാനമായ ശേഷി ഉണ്ടായിരിക്കുമെങ്കിലും 1,497 സിസിയിൽ നിന്ന് 1,498 സിസിയാക്കി എഞ്ചിൻ ഉയർത്തും.

MOST READ: വാഹനം ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ച് മഹീന്ദ്ര

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

അവിടെയാണ് സമാനതകൾ അവസാനിക്കുന്നത്. പുതിയ എഞ്ചിന് ഒരു പുതിയ വാസ്തുവിദ്യയും മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയും പുതിയ സിസ്റ്റങ്ങളും ചേർന്നായിരിക്കും വാഗ്‌ദാനം ചെയ്യുക. അത് ഹോണ്ടയുടെ പ്രശസ്‌തമായ ഉയർന്ന എഞ്ചിൻ പെർഫോമൻസിനെ ഒട്ടും ബാധിക്കാതെ തന്നെ മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിക്കും.

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

ഇരട്ട-ക്യാം അല്ലെങ്കിൽ ഡബിൾ ഓവർഹെഡ് ക്യാംഷാഫ്റ്റ് (DOHC) സജ്ജീകരണം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായിരിക്കും പുതിയ മോഡൽ എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. 1998 ൽ സിറ്റി വിപണിയിൽ എത്തിയ കാലം മുതൽ ഹോണ്ടയുടെ 1.5 ലിറ്റർ സിംഗിൾ-ക്യാം എഞ്ചിൻ വാഹനത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. ആ എഞ്ചിൻ സജ്ജീകരണം ഇന്നുവരെ തുടരാനും ബ്രാൻഡ് തയാറായിട്ടുണ്ട്.

MOST READ: കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

എന്നിരുന്നാലും ഇപ്പോൾ, L15A-യിൽ നിന്ന് ഇരട്ട-ക്യാം L15B യൂണിറ്റിലേക്കുള്ള നീക്കത്തോടെ പുതിയ സിറ്റി പ്രകടനം, കാര്യക്ഷമത എന്നീ മേഖലകളിൽ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സവിശേഷതകളിൽ നിന്ന് ഇത് പ്രകടമാകണമെന്നില്ല. പീക്ക് പവർ നേരിയ തോതിൽ മാത്രമേ ഉള്ളൂ. കൂടാതെ കരുത്ത് 119 bhp-യിൽ നിന്ന് 121 bhp-യിലേക്ക് നീങ്ങുന്നു.

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

ഇപ്പോൾ പുതിയ ട്വിൻ-ക്യാം എഞ്ചിൻ ഉപയോഗിക്കുമ്പോൾ വാൽവ് ടൈമിംഗ്, വാൽവ് ഓവർലാപ്പ്, സുഗമമായ ബിൽഡ് എന്നിവയുമായി ബന്ധപ്പെട്ട് ഹോണ്ടയ്ക്ക് കൂടുതൽ വഴക്കം ലഭിക്കും. ഇതുവരെ അന്തിമ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ എഞ്ചിന്റെ 145 Nm torque-നെ അപേക്ഷിച്ച് 150 Nm ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

കാറിന്റെ മറ്റ് വശങ്ങളിലേക്ക് നോക്കിയാൽ വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായാകും പുത്തൻ മോഡൽ എത്തുക. 4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം, 2,600 mm നീളമുള്ള വീൽബേസുമാണ് പുതിയ അഞ്ചാംതലമുറ ഹോണ്ട സിറ്റിക്ക് ലഭിക്കുക.

2020 ഹോണ്ട സിറ്റി എത്തുന്നത് പുത്തൻ പെട്രോൾ എഞ്ചിനിൽ, അവതരണം ഉടൻ

2019 നവംബറിൽ തായ്‌ലൻഡിൽ പുറത്തിറങ്ങിയ മോഡലിന്റെ അകത്തും പുറത്തും പൂർണമായും മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഹോണ്ട അവതരിപ്പിക്കുന്നത്. കട്ടിയുള്ള ക്രോം ഗ്രില്ലിനൊപ്പം ഹോണ്ട സിറ്റിക്ക് ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കുന്നുണ്ട്. കൂടാതെ നിരവധി അനവധി ഫീച്ചറുകളും കാറിൽ ഒരുക്കിയിട്ടുണ്ട് ജാപ്പനീസ് നിർമാതാക്കൾ.

More from DriveSpark

Article Published On: Friday, May 8, 2020, 17:13 [IST]
English summary
2020 Honda City to launch in a new petrol engine. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X