തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

കൊവിഡ്-19 മഹാമാരി കാരണം രാജ്യത്തെ വാഹന വ്യവസായ രംഗം ഉൾപ്പടെ നിരവധി മേഖലകളും പ്രതിസന്ധിയിലാണ്. ഏറെ കുറേ എല്ലാം നിർമ്മാതാക്കളും കഴിഞ്ഞ മാസം പൂജ്യം വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഈ സാഹചര്യത്തിൽ മഹീന്ദ്ര തങ്ങളുടെ ബി‌എസ്‌ VI കംപ്ലയിന്റ് എസ്‌യുവികളിൽ മെയ് മാസത്തിൽ നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത മോഡലിനും വകഭേദത്തിനും വിധേയമായി കമ്പനിയുടെ എസ്‌യുവികളിൽ ഉപയോക്താക്കൾക്ക് 3.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

എന്നിരുന്നാലും, മറാസോ എം‌പി‌വി, TUV300, TUV300 പ്ലസ് എന്നിവയ്‌ക്കായി ആനുകൂല്യങ്ങളൊന്നും പട്ടികപ്പെടുത്തിയിട്ടില്ല. ഇവയൊന്നും ഇതുവരെ ബി‌എസ്‌ VI മാനദണ്ഡങ്ങളിലേക്ക് കമ്പനി അപ്‌ഗ്രേഡുചെയ്തിട്ടുമില്ല.

MOST READ: പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര അൾടുറാസ് G4

ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മഹീന്ദ്ര തങ്ങളുടെ മുൻനിര എസ്‌യുവിയെ നിശബ്ദമായി അപ്‌ഗ്രേഡുചെയ്‌തിരുന്നു. ബി‌എസ്‌ VI അൾടുറാസിന് ഇപ്പോൾ 28.69 ലക്ഷം മുതൽ 31.69 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ബി‌എസ് IV മോഡലിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ വർധനവ് വാഹനത്തിന് ലഭിച്ചു എങ്കിലും ഫീച്ചറുകളുടെ പട്ടികയിൽ മാറ്റങ്ങളൊന്നുമില്ല. 2.40 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് 50,000 രൂപ എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെ 3.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് അൾടുറാസ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: അംബാനി കുടുംബത്തിന്റെ ആഢംബര എസ്‌യുവികൾ

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

എൻട്രി ലെവൽ 2 WD, ഏറ്റവും ഉയർന്ന 4 WD മോഡലുകൾക്ക് നിർമ്മാതാക്കൾ വിലകൾ ലിസ്റ്റുചെയ്തിട്ടുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് മഹീന്ദ്രയുടെ ഡിജിറ്റൽ പോർട്ടലിൽ ഏറ്റവും ഉയഡന്ന പതിപ്പ് മാത്രമേ തെരഞ്ഞെടുക്കാനാകൂ.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര KUV100 NXT

മഹീന്ദ്രയുടെ എൻട്രി ലെവൽ മോഡലായ KUV100 ഇപ്പോൾ പെട്രോൾ പതിപ്പിൽ മാത്രമാണ് ലഭിക്കുന്നത്. ഡീസൽ എഞ്ചിൻ ഓപ്ഷൻ ലൈനപ്പിൽ നിന്ന് നിർമ്മാതാക്കൾ ഒഴിവാക്കിയിരുന്നു.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

5.54 ലക്ഷം മുതൽ 7.16 ലക്ഷം വരെ എക്സ്-ഷോറൂം വില വരുന്ന KUV100, കിഴിവുകളും ആനുകൂല്യങ്ങളും ചേർത്ത് 70,800 രൂപ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ബി‌എസ്‌ VI കംപ്ലയിന്റ് മോഡൽ നാല് പതിപ്പുകളിൽ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര XUV300

ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നവീകരിച്ച മഹീന്ദ്രയുടെ ആദ്യത്തെ പാസഞ്ചർ വാഹനങ്ങളിലൊന്നാണ് XUV300. കഴിഞ്ഞ വർഷം അവസാനം പെട്രോൾ എഞ്ചിൻ അപ്‌ഗ്രേഡുചെയ്‌തു.

MOST READ: എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഡീസൽ യൂണിറ്റും നിർമ്മാതാക്കൾ പരിഷ്കരിച്ചിരുന്നു. തിരഞ്ഞെടുത്ത പതിപ്പിന് വിധേയമായി 69,500 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് XUV300 കമ്പനി വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

110 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 116 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ AMT ഗിയർബോക്‌സ് ഓപ്ഷനോടുകൂടി XUV300 -ൽ ലഭ്യമാണ്. നാല് പതിപ്പുകളിൽ വിപണിയിൽ എത്തുന്ന വാഹനത്തിന് 8.30 ലക്ഷം മുതൽ 12.69 ലക്ഷം വരെയാണ് എക്സ്-ഷോറൂം വിലകൾ.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര XUV500

ബി‌എസ്‌ VI -ലേക്കുള്ള പരിവർത്തനത്തിൽ മഹീന്ദ്ര XUV500 -ന്റെ വിലവർധിപ്പിക്കുന്നതിനൊപ്പം ചില പതിപ്പുകൾ നിർത്തലാക്കുകയും ചെയ്തു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഇപ്പോൾ 13.20 ലക്ഷം മുതൽ 17.20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിപണയിൽ എത്തുന്നത്. മുൻ മോഡലിനേക്കാൾ 32,000 രൂപയുടെ വർധനവ് ബി‌എസ്‌ VI പതിപ്പിന് ലഭിക്കുന്നു. XUV500 -ന് 49,000 രൂപ വരെ ആനുകൂല്യങ്ങളാണ് നിർമ്മാതാക്കൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലൈനപ്പിൽ നിന്ന് ഒഴിവാക്കിയതിനാൽ ബി‌എസ്‌ VI എസ്‌യുവി ഇപ്പോൾ ഡീസൽ മാനുവൽ പതിപ്പിൽ മാത്രമാണ് വരുന്നത്. എൻട്രി ലെവൽ W3 പതിപ്പും മഹീന്ദ്ര നിർത്തലാക്കി.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര സ്കോർപിയോ

സ്കോർപിയോ കുറച്ചുകാലമായി വിൽപ്പനയ്‌ക്കെത്തുന്ന ഒരു മോഡലാണ്. ബി‌എസ്‌ VI -ലേക്ക് അപ്‌ഗ്രേഡുചെയ്‌തതോടെ നിർമ്മാതാക്കൾ വാഹനത്തിന്റെ പതിപ്പുകളുടെ എണ്ണം കുറച്ചു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

അടുത്ത വർഷം മാറ്റിസ്ഥാപിക്കാനിരിക്കുന്ന ബി‌എസ്‌ VI സ്കോർപിയോയിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ നഷ്‌ടമാകുന്നു. ഇപ്പോൾ 140 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, അഞ്ച് സ്പീഡ് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

12.40 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ എക്സ-ഷോറൂം വിലയുള്ള ബി‌എസ്‌ VI സ്കോർപിയോ എസ്‌യുവിയിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര ബൊലേറോ

ദീർഘകാലം സേവനമനുഷ്ഠിച്ച ബൊലേറോയ്ക്ക് ഇപ്പോൾ നാലു മീറ്ററിൽ താഴെയുള്ള ബോഡി ശൈലിയിലും ബ്രാൻഡിന്റെ 76 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ M-ഹോക്ക് 75 ഡീസൽ എഞ്ചിനിലും ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും വിൽപ്പനയുളള എംയുവിക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകിയിരുന്നു. യൂട്ടിലിറ്റി വാഹനത്തിന് 14,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഇപ്പോൾ നൽകുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

മഹീന്ദ്ര അടുത്തിടെ ഇന്ത്യയിൽ പുതിയ ഡിജിറ്റൽ റീട്ടെയിൽ പ്ലാറ്റ്ഫോം ‘ഓൺ-ഓൺ‌ലൈൻ' പുറത്തിറക്കിയിരുന്നു. പുതിയ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ ഓൺലൈനിൽ ഒരു മഹീന്ദ്ര വാഹനം വാങ്ങാൻ അനുവദിക്കുന്നു, അങ്ങനെ ഒരു ഷോറൂം സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ നിർമ്മാതാക്കൾ ഇല്ലാതാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra offers over 3lakhs discounts on BS6 models. Read in Malayalam.
Story first published: Wednesday, May 13, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X