പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

2020 ടൊയോട്ടയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. തങ്ങളുടെ പ്രയസ് ഹൈബ്രിഡ് അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം തികയുകയാണ്. ഹൈബ്രിഡ് സെഡാന്റെ ഉത്പാദനം സാങ്കേതികമായി 1997 -ൽ ജപ്പാനിൽ ആരംഭിച്ചെങ്കിലും, 2001 -ലാണ് യുഎസ്എ പോലുള്ള വിപണികളിൽ വാഹനം അവതരിപ്പിക്കപ്പെട്ടത്.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

അതിനു ശേഷം ലോകത്തിലെ ആദ്യത്തെ വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹൈബ്രിഡ് വാഹനമായി ഇത് മാറി. ഈ സന്ദർഭം ആഘോഷിക്കുന്നതിനായി, യു‌എസിൽ 2021 ലോഞ്ച് ചെയ്യാനായി 2020 പതിപ്പ് എന്ന പ്രയസിന്റെ പ്രത്യേക വകഭേദം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

പേര് സൂചിപ്പിക്കുന്നത് പോലെ, ഹൈബ്രിഡിന്റെ 2,020 യൂണിറ്റ് മാത്രമേ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കൂ. ചില പ്രത്യേകളോടെയാവും പ്രയസ് 2020 പതിപ്പ് ടൊയോട്ട ഒരുക്കുന്നത്.

MOST READ: സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ ഇന്ന് എത്തും, കാണാം ടീസർ വീഡിയോ

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

ഡിസൈൻ ഹൈലൈറ്റുകളിൽ ബ്ലാക്ക് ഔട്ട് ഇൻസേർട്ടുകളുള്ള B-പില്ലർ, മിറർ ഹൗസിംഗ്സ്, ഹെഡ്ലൈറ്റ് ഘടകങ്ങൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

പിൻ സ്‌പോയ്‌ലർ ബോഡിയുടെ നിറത്തിൽ ഏകോപിപ്പിച്ചിരിക്കുന്നു. ബൈ-എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ നിലനിർത്തുന്നു.

MOST READ: മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

അകത്തേക്ക് കടക്കുമ്പോൾ പ്രയസ് 2020 പതിപ്പിന് കീ ഫോബ്, കീ ഫോബ് ഗ്ലോവ്, ഫ്ലോർ മാറ്റുകൾ എന്നിവയിൽ 2020 ചിഹ്നങ്ങൾ ലഭിക്കും. ബ്ലാക്ക് ഔട്ട് ഷിഫ്റ്റ് നോബ്, A-പില്ലർ ട്രിം, HV ‌എസി വെന്റുകൾക്കുള്ള സ്മോക്ക്ഡ് ഫിനിഷ് എന്നിവയാണ് മറ്റ് ചെറിയ മാറ്റങ്ങൾ.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജിംഗ്, ആപ്പിൾ കാർപ്ലേയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

MOST READ: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

ഇപ്പോൾ പ്രയസ് 2020 പ്രത്യേക പതിപ്പിലും 2021 മോഡലിലും ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും നിർമ്മാതാക്കൾ ലഭ്യമാകും.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

സുരക്ഷയുടെ കാര്യത്തിൽ, വാഹനം കമ്പനിയുടെ പുതിയ ടൊയോട്ട സേഫ്റ്റി സെൻസ് 2.0 സിസ്റ്റവുമായി വരും. ഡൈനാമിക് ക്രൂയിസ് കൺട്രോൾ, പ്രീ-കൊളീഷൻ പെഡസ്ട്രിയൻ ഡിറ്റക്ഷൻ, ബൈസൈക്ലിസ്റ്റ് ഡിറ്റക്ഷൻ, ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, റോഡ് സൈൻ അസിസ്റ്റ് എന്നിവ പോലുള്ള നിരവധി ഫീച്ചറുകൾ അടങ്ങിയിരിക്കുന്നു.

MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

നിലവിലെ അതേ 1.8 ലിറ്റർ നാല് സിലിണ്ടർ അറ്റ്കിൻസൺ-സൈക്കിൾ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന് ലഭിക്കുന്നത്. CVT ഗിയർബോക്സും വാഹനത്തിൽ തുടരുന്നു.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

ഇതിന്റെ ഹൈബ്രിഡ് സിസ്റ്റം ഇപ്പോഴും യഥാർത്ഥ 2001 മോഡലിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും വാഹനത്തിലുണ്ട്.

പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

പ്രയസ് ഹൈബ്രിഡ് 2001 -ൽ പുറത്തിറങ്ങിയതിന് ശേഷം നാല് തലമുറകളിലൂടെ കടന്നുപോയിട്ടുണ്ട്. ഓരോ ആവർത്തനവും മുമ്പത്തേതിനേക്കാൾ വലുതും ശക്തവുമാണ്. ലോകത്താകമാനം ആറ് ദശലക്ഷത്തിലധികം യൂണിറ്റുകൾ ഇതുവരെ മോഡൽ വിറ്റഴിച്ചു. യുഎസിൽ മാത്രം 1.9 ദശലക്ഷം യൂണിറ്റുകളാണ് ടൊയോട്ട വിറ്റത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to Introduce Special edition model to celebrate 20th anniversary of Prius hybrid. Read in Malayalam.
Story first published: Saturday, May 16, 2020, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X