ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ലോക്ക്ഡൗണിന് പിന്നാലെ മഹീന്ദ്രയുടെ ജനപ്രിയ വാഹനം ഥാറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനി വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നും വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2020 ഥാര്‍. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണയോട്ടം നടത്തുന്ന ഥാറിന്റെ രണ്ടാം തലമുറ അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്. കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

റെഡ് കളറിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഡീലര്‍ഷിപ്പിലേക്ക് കൊണ്ടുപോകാനുള്ള പതിപ്പാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് വാഹനം ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. മുന്‍വശത്ത്, പുതിയ ഹെഡ്ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രില്‍ ഫാസിയയും വ്യക്തമായി അറിയാന്‍ സാധിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പുതിയ ഡിസൈനിലുള്ള അലോയി വീല്‍, പിന്നില്‍ സ്‌പെയര്‍ ടയര്‍ എന്നിവയും പുതിയ ഥാറില്‍ കാണാം. ജീപ്പ് റാങ്ക്ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിനെന്നാതാണ് മറ്റൊരു സവിശേഷത.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ടാറ്റയുടെ തുറുപ്പ്ചീട്ട്; 8,458 യൂണിറ്റ് വില്‍പ്പനയുമായി ആള്‍ട്രോസ്

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ക്യാബിന് അകത്ത് പുത്തന്‍ ഡാഷ്ബോര്‍ഡ് ഡിസൈനാണുള്ളത്. ഫ്രണ്ട് ബക്കറ്റ് സീറ്റുകള്‍, എല്ലാ യാത്രകാര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും ഉണ്ടാകും. ഓഡിയോ കണ്‍ട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ പാര്‍ക്കിങ് ക്യാമറ എന്നിവയ്‌ക്കൊപ്പം പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഥാറിലുണ്ടാകും.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

140 bhp കരുത്ത് നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും പുതിയ ഥാറിലുണ്ടാകുക. കൂടാതെ 190 bhp കരുത്ത് സൃഷ്ടിക്കുന്ന 2.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിനും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Thursday, May 14, 2020, 9:30 [IST]
English summary
Mahindra Thar To Be Launched Post Lockdown. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X