പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

ഇന്നത്തെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതിയ നിസാൻ കിക്‌സ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു. സെൽഫ് ചാർജിംഗ് സ്ങ്കേതികവിദ്യയോടെ എത്തുന്ന മോഡൽ കിക്‌സ് ഇ-പവർ എന്നാണ് അറിയപ്പെടുക.

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

അതേസമയം ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്ന 2020 നിസാൻ കിക്‌സിന് ഡിസൈൻ മാറ്റങ്ങളൊന്നും ലഭിക്കില്ല. തായ്‌ലൻഡിൽ എത്തുന്ന മോഡലിന് പുതുക്കിയ മനോഹരമായ മുൻവശം ലഭിക്കും. അതോടൊപ്പം സ്പോർട്ടിയർ ഡിസൈനും ഇടംപിടിക്കുന്നതോടെ 2020 കിക്‌സിന് പുത്തൻ ഭാവം തന്നെ ലഭിക്കുമെന്ന് പറയാം.

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, വലിയ റേഡിയേറ്റർ ഗ്രിൽ, സ്‌പോർട്ടിയർ ബമ്പർ, X ആകൃതിയിൽ രൂപംകൊണ്ട പുതിയ ഗ്രിൽ ലേഔട്ട് എന്നിവ നിസാൻ കിക്‌സ് ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ ആക്രമണാത്മക സ്റ്റൈലിംഗ് നൽകുന്നു. ഫോഗ് ലാമ്പുകളും ലോവർ ഗ്രില്ലും പുതിയതാണെന്നതും ശ്രദ്ധേയമാണ്.

zMOST READ: എസ്‌യുവി ലുക്കുമായി ഒരു സ്റ്റേഷൻ വാഗൺ; RC-5W പരിചയപ്പെടുത്തി ബവോജുന്‍

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

വശങ്ങളിൽ പുതിയ നിസാൻ കിക്‌സിന് പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളുണ്ട്. ഇന്റർനെറ്റിലൂടെ പുറത്തുവന്ന ചിത്രം പിൻ‌വശം കാണിക്കുന്നില്ലെങ്കിലും നവീകരിച്ച പുതിയ ബമ്പർ, ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ട്വീക്ക്ഡ് ടെയിൽ ലാമ്പുകൾ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

എന്നാൽ പുതിയ മോഡൽ ഏതെങ്കിലും ഇന്റീരിയർ മാറ്റങ്ങൾ അവതരിപ്പിക്കുമോ എന്ന കാര്യം ലഭ്യമല്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം നിസാൻ കിക്‌സ് അതിന്റെ മിഡ് സൈക്കിൾ പുതുക്കലിനൊപ്പം ഒരു ഇ-പവർ വകഭേദത്തെയും അവതരിപ്പിക്കുന്നു എന്നതാണ്.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

നമ്പർ പ്ലേറ്റിലെ നിർദ്ദിഷ്ട ബ്രാൻഡിംഗും ഡ്രൈവർ വശത്തെ മുൻഡോറിലെ ഇ-പവർ ബാഡ്ജും സൂചിപ്പിക്കുന്നത് പോലെ നിസാൻ കിക്‌സ് ഇ-പവർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു.

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

നിസാൻ നോട്ട് ഇ-പവർ പോലെ കിക്‌സ് ഇ-പവർ HR12DE 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ EM57 ഇലക്ട്രിക് മോട്ടോറും 1.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി എന്നിവയും പായ്ക്ക് ചെയ്യുന്നു.

MOST READ: എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

പരമ്പരാഗത ഹൈബ്രിഡ് വാഹനത്തിൽ നിന്ന് വ്യത്യസ്തമായി സീരീസ് ഹൈബ്രിഡ് അല്ലെങ്കിൽ റേഞ്ച് എക്സ്റ്റെൻഡർ ബാറ്ററി ചാർജ് ചെയ്യുന്നതിനും മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനും ഒരു ജനറേറ്ററായി ICE പവർ പ്ലാന്റിനെ ഉപയോഗിക്കുന്നു. ബ്രാൻഡിന്റെ ‘ഇ-പവർ' ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾക്കും പൂർണ-ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കാൻ കഴിയും.

പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

ടൊയോട്ട കൊറോള ആൾട്ടിസ് ഹൈബ്രിഡിനെതിരെ മത്സരിക്കാനുള്ള സാങ്കേതികവിദ്യയും സിൽഫി സെഡാന് ലഭിക്കും. ഇന്ത്യൻ വിപണിയിലെ നിസാന്റെ പദ്ധതികളിൽ പുതിയ കോംപാക്‌ട് എസ്‌യുവിയുടെ അവതരണമാണ് ഏറ്റവും ശ്രദ്ധേയം. അതിനോടൊപ്പം ബിഎസ്-VI കിക്‌സിനെയും കമ്പനി ഉടൻ വിൽപ്പനക്ക് എത്തിക്കും.

Image Courtesy: Instagram

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Kicks e-Power design leaked. Read in Malayalam
Story first published: Friday, May 15, 2020, 16:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X