എസ്‌യുവി ലുക്കുമായി ഒരു സ്റ്റേഷൻ വാഗൺ; RC-5W പരിചയപ്പെടുത്തി ബവോജുന്‍
SAIC മോട്ടോർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബവോജുന്‍ ഈ വർഷം പുതിയ ആറ് മോഡലുകളാണ് ചൈനീസ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ വ ർഷം ഏപ്രിലിൽ കമ്പനി RC-5 കൂപ്പെ സെഡാനെ വിപണിയിൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോൾ RC-5W എന്ന സ്റ്റേഷൻ വാഗൺ മോഡലിനെയുംബവോജുന്‍ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ ഒരു വലിയ എസ്‌യുവിയാണെന്ന് തോന്നുമെങ്കിലും സ്റ്റേഷൻ വാഗൺ വിഭാഗത്തിലേക്കാണ് വാഹനം ചുവടുവെക്കുന്നത്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഒറ്റനോട്ടത്തിൽ കൂപ്പെ സെഡാന് സമാനമായി തോന്നുന്ന പുതിയ ലിഫ്റ്റ്ബാക്ക് ശക്തവും മികച്ച ഫ്രണ്ട് ഡിസൈനുള്ള ഒരു കൂപ്പെ എസ്‌യുവി ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്. എങ്കിലും പുതിയ ബവോജുന്‍ RC-5W ഇന്റർസ്റ്റെല്ലാർ ജ്യാമിതി ഡിസൈൻ ഭാഷ്യം അവതരിപ്പിക്കുന്നതിനാൽ അത് ഒരു ആധുനിക പ്രൊഫൈലാണ് നൽകുന്നത്.
MOST READ: വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്ത വർഷമെന്ന് മഹീന്ദ്ര

RC-5W-വിന്റെ മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈാണ് ബവോജുന്‍ അവതരിപ്പിക്കുന്നത്. നേർത്ത തിരശ്ചീന ഡിആർഎല്ലുകൾ മുകളിൽ കോണുകളിലായി സ്ഥാപിച്ചിരിക്കുന്നു. പ്രധാന യൂണിറ്റുകൾ താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്. ഗ്രിൽ ബ്രാൻഡിന്റെ RM-5 മിനിവാനുമായി സാമ്യമുള്ളതായി തോന്നുന്നു. കൂടാതെ RC-5 കൂപ്പെ സെഡാനുമായി ചില ഡിസൈനുകളും പങ്കിടുന്നു

കറുത്ത ഡി-പില്ലറുകളാണ് RC-5W മോഡലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഫ്ലോട്ടിംഗ് മേൽക്കൂരയുമായി നന്നായി ലയിക്കുന്നു. സ്റ്റേഷൻ വാഗണിന്റെ പിൻവശത്ത് ഡാർക്ക് ഉൾപ്പെടുത്തലുകളുള്ള ഒരു ചെറിയ ടെയിൽ ലൈറ്റുകൾ ലഭിക്കുന്നു.
MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 4,685 മില്ലിമീറ്റർ നീളവും 1,806 മില്ലീമീറ്റർ വീതിയും 1,485 മില്ലിമീറ്റർ ഉയരവുമുള്ള ബവോജുന്‍ RC-5W-ന് 2,700 മില്ലിമീറ്റർ വീൽബേസാണ് നൽകിയിരിക്കുന്നത്. കാറിന്റെ മൊത്തത്തിലുള്ള വലിപ്പം ഫോക്‌സ്‌വാഗൺ ഗോൾഫിനും സ്‌കോഡ ഒക്‌ടാവിയ എസ്റ്റേറ്റിനും സമാനമാണെന്ന് തോന്നുന്നു.

പനോരമിക് സൺറൂഫ്, ഡ്രൈവിംഗ് അസിസ്റ്റ് ടെക്നോളജി, പനോരമിക് ക്യാമറ സിസ്റ്റം, ഇൻറർനെറ്റ് സൗകര്യമുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി സൗകര്യങ്ങളും സവിശേഷതകളും RC-5W സ്റ്റേഷൻ വാഗണിൽ സജ്ജീകരിച്ചിരിക്കുന്നു. 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്.
MOST READ: എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഇത് 145 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബവോജുന്‍ RC-5W ഈ വർഷം അവസാനം ചൈനീസ് വിപണിയിൽ വിപണിയിലെത്തും. വുലിംഗ് നെയിംപ്ലേറ്റിന് കീഴിലുള്ള തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും സ്റ്റേഷൻ വാഗൺ അവതരിപ്പിച്ചേക്കാം.അന്താരാഷ്ട്ര വിപണികൾക്കായി ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ജനറൽ മോട്ടോർസിന് ഒരു പുതിയ മോഡൽ അവതരിപ്പിക്കാനും കഴിയും.


Click it and Unblock the Notifications








