യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

ബി‌എസ്-VI റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125 എന്നിവയുടെ വില ഉയർത്തി യമഹ. രണ്ട് 125 സിസി മോഡലുകൾക്കും 800 രൂപയുടെ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

ബി‌എസ്-VI യമഹ റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125 എന്നിവയെ ഈ വർഷം ഫെബ്രുവരിയിലാണ് ജാപ്പനീസ് നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

സ്റ്റാൻഡേർഡ് പതിപ്പിന് 66,730 രൂപയാണ് പ്രാരംഭ വില. അതേസമയം റാലി പതിപ്പിന് ഇത് 70,730 രൂപയാണ്. ഈ വിലയിലാണ് യമഹ ഇപ്പോൾ പരിഷ്ക്കരണം കൊണ്ടുവന്നിരിക്കുന്നത്.

MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ബി‌എസ്-VI യമഹ റേ ZR 125 ലഭ്യമാണ്. ഡ്രം ബ്രേക്ക് വേരിയന്റിന് മെറ്റാലിക് ബ്ലാക്ക്, സിയാൻ ബ്ലൂ എന്നിവ ഉൾപ്പെടുന്ന രണ്ട് കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഡിസ്ക് ബ്രേക്ക് മോഡലിൽ അഞ്ച് കളർ ഓപ്ഷനുകളാണ് യമഹ വാഗ്‌ദാനം ചെയ്യുന്നത്.

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

അതിൽ ഡാർക്ക് മാറ്റ് ബ്ലൂ, റെഡിഷ് യെല്ലോ കോക്ടെയ്ൽ, മാറ്റ് റെഡ് മെറ്റാലിക്, മെറ്റാലിക് ബ്ലാക്ക്, സിയാൻ ബ്ലൂ എന്നിവ ലഭ്യമാകുന്നു. ബി‌എസ്-VI യമഹ റേ ZR സ്ട്രീറ്റ് റാലി 125-ന് ഒരൊറ്റ വേരിയൻറ് മാത്രമേയുള്ളൂ. ഇത് സ്പാർക്കിൾ ഗ്രീൻ, പർപ്ലിഷ് ബ്ലൂ മെറ്റാലിക് എന്നീ രണ്ട് രണ്ട് നിറങ്ങളിൽ ലഭ്യമാണ്.

MOST READ: ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഹാൻഡിൽബാറിനടുത്തുള്ള എൽഇഡി ഡിആർഎൽ, വലിയ സുഖപ്രദമായ സീറ്റ്, 21 ലിറ്റർ വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകൾ രണ്ട് സ്‌കൂട്ടറുകളെയും ആകർഷകമാക്കുന്നു.

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

ഇത് കൂടാതെ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും യമഹ റേയുടെ പ്രത്യേകതയാണ്. 125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് രണ്ട് മോഡലുകൾക്കും കരുത്തേകുന്നത്. ഇത് 6,500 rpm-ൽ പരമാവധി 8.2 bhp കരുത്തും 5,000 rpm-ൽ 9.7 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനൊരുങ്ങി റീജന്റ്

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

ബ്ലോക്ക് പാറ്റേൺ ടയറുകൾ, നക്കിൾ ഗാർഡുകൾ, അല്പം വ്യത്യസ്തമായ സൈഡ് പാനലുകൾ എന്നിവ പോലുള്ള ചില സവിശേഷതകളാണ് ബിഎസ്-VI റേ ZR സ്ട്രീറ്റ് റാലി 125 പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഈ ഘടകങ്ങൾ സ്കൂട്ടറിന് കൂടുതൽ പരുക്കൻ രൂപം സമ്മാനിച്ചിട്ടുണ്ട്.

യമഹ റേ ZR മോഡലുകളുടെ വിലയിലും പരിഷ്ക്കരണം

റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125 എന്നിവയ്ക്ക് പുറമെ ബി‌എസ്-VI യമഹ R‌15 V3.0, ബി‌എസ്-VI യമഹ FZ, FZ-S, MT-15 മോഡലുകളുടെ വിലയിലും യമഹ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, May 20, 2020, 12:41 [IST]
English summary
BS6 Yamaha Ray ZR 125 and Ray ZR Street Rally 125 models prices hiked. Read in Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X