Just In
- 8 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 9 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 9 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 10 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പാനിഗാലെ V2 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 16.99 ലക്ഷം രൂപ
കാത്തിരിപ്പിന് വിരാമമിട്ട് ഡ്യുക്കാട്ടി പാനിഗാലെ V2 ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 16.99 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.
ഡ്യുക്കാട്ടിയിൽ നിന്നുള്ള പുതിയ സൂപ്പർസ്‌പോർട്ടിനെ ബേബി പാനിഗാലെ എന്ന് വിളിക്കുന്നു, മാത്രമല്ല അതിന്റെ ഡിസൈൻ സൂചനകൾ പാനിഗാലെ V4 -ൽ നിന്നും എടുക്കുന്നു.
ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് മോട്ടോർസൈക്കിളാണ് ഡ്യുക്കാട്ടി പാനിഗാലെ V2. ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള 959 പാനിഗെല മോഡലുകളെ ഇത് മാറ്റിസ്ഥാപിക്കുന്നു.
MOST READ: മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ഡ്യുക്കാട്ടി പാനിഗാലെ V2 955 സിസി എൽ-ട്വിൻ സൂപ്പർ ക്വാഡ്രോ മോട്ടോർ ഉപയോഗിക്കുന്നു, ഇത് 10,750 rpm -ൽ 155 bhp കരുത്തും, 9,000 rpm -ൽ 104 Nm torque ഉം പുറപ്പെടുവിക്കുന്നു.
959 പാനിഗാലെയുമായി താരതമ്യപ്പെടുത്തുമ്പോൾ 5.0 bhp അധിക കരുത്തും 2.0 Nm അധിക torque ഉം പുറപ്പെടുവിക്കുന്നു. 5,500 rpm -ൽ നിന്ന് 70 ശതമാനത്തിലധികം torque ലഭ്യമാണെന്ന് ഡ്യുക്കാട്ടി പറയുന്നു.
പാനിഗാലെ V2 -ന് ഇപ്പോൾ ആറ് ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റും (IMU) അപ്‌ഡേറ്റ് ചെയ്ത ഡ്യുക്കാട്ടി EVO 2 ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ABS, സ്റ്റാൻഡേർഡ് ABS, കോർസ് വീലി കൺട്രോൾ എന്നിവ ലഭിക്കുന്നു.
കൂടാതെ, ബൈ-ഡയറക്ഷൻ ക്വിക്ക്-ഷിഫ്റ്ററിനൊപ്പം എഞ്ചിൻ ബ്രേക്കിംഗ് കൺട്രോളും ഓഫറിൽ ഉണ്ട്. മോട്ടോർസൈക്കിളിന് സ്പോർട്ട്, സ്ട്രീറ്റ്, റേസ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു. ഓരോ റൈഡിംഗ് മോഡിനുമുള്ള ക്രമീകരണങ്ങൾ പുതിയ 4.3 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോളിലൂടെ ക്രമീകരിക്കാൻ കഴിയും.
MOST READ: ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്ട്രിക്
മുൻവശത്ത് ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും പാനിഗാലെ V4 -നേക്കാൾ വ്യത്യസ്തമായ ഒരു ഫെയറിംഗും ഇതിന് ലഭിക്കും. മുൻവശത്ത് V4 -ന് സമാനമായ രണ്ട് വലിയ എയർ ഇന്റേക്കുകളും വശങ്ങളിൽ ഇരട്ട-ലെയർ ഫെയറിംഗ് ഡിസൈനുണ്ട്.
ഇത് മോട്ടോർസൈക്കിളിന് ഒരു അഗ്രസ്സീവ് നിലപാട് നൽകുന്നു. 959 പാനിഗാലെയ്ക്ക് പരമ്പരാഗത സ്വിംഗ്ആമിന് വ്യത്യസ്തമായി പാനിഗാലെ V2 -ന് പാനിഗാലെ V4 -ന് സമാനമായ ഒരു ഡൈ-കാസ്റ്റ് അലുമിനിയം സിംഗിൾ-സൈഡഡ് സ്വിംഗ്ആം ലഭിക്കുന്നു എന്നതാണ് മറ്റൊരു വലിയ മാറ്റം.
MOST READ: ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?
എക്‌സ്‌ഹോസ്റ്റ് യൂണിറ്റും പുതിയതാണ്, ഇത് എഞ്ചിന് താഴെയായി ക്രമീകരിച്ചിരിക്കുന്നു. മികച്ച നിയന്ത്രണത്തിനായി ഹാൻഡിൽബാറിന് സാച്ച്സ് സ്റ്റിയറിംഗ് ഡാംപറും ലഭിക്കും.
പുതിയ പാനിഗാലെ V2 -ന് മുന്നിൽ ഷോവ ബിഗ് പിസ്റ്റൺ ഫോർക്സ് പോലുള്ള മുൻനിര സൈക്കിൾ ഭാഗങ്ങൾ ലഭിക്കുന്നു, പൂർണ്ണമായും ക്രമീകരിക്കാവുന്ന സാച്ച്സ് മോണോഷോക്കാണ് പിന്നിൽ.
പാനിഗാലെ V2 -ൽ ഇലക്ട്രോണിക് സസ്പെൻഷൻ ഇല്ല. ഫ്രണ്ട്, റിയർ സസ്പെൻഷനുള്ള ട്രാവൽ യഥാക്രമം 120 mm 130 mm എന്നിങ്ങനെയാണ്.
മുൻ വീലിൽ ഇരട്ട 320 mm ഡിസ്കുകളുള്ള ബ്രെംബോ M 4.32 മോണോബ്ലോക്ക് കാലിപ്പറുകളും ബ്രെംബോ മാസ്റ്റർ സിലിണ്ടറുകളും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. രണ്ട് അറ്റത്തും അഞ്ച് സ്‌പോക്ക് 17 ഇഞ്ച് അലോയി വീലുകൾ ലഭിക്കുന്നു.