മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് രാജ്യത്ത്, ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്.

ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് EQC ഇലക്ട്രിക് എന്ന മോഡലിനെ ബ്രാന്‍ഡ് വെളിപ്പെടുത്തുന്നത്. അധികം വൈകാതെ തന്നെ പരീക്ഷണയോട്ടവും ആരംഭിച്ചു. പിന്നാലെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

കൊവിഡ്-19 മഹാമാരിയും അതേതുടര്‍ന്നുണ്ടായ ലോക്ക്ഡൗണും വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചു. അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വാഹനം ഇന്ത്യന്‍ നിരത്തുകളിലും എത്തിയേക്കും. EQC സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
MOST READ: 140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

CBU റൂട്ട് വഴി കൊണ്ടുവരും
CBU റൂട്ട് വഴി EQC ഇലക്ട്രിക് രാജ്യത്ത് കൊണ്ടുവരുമെങ്കിലും ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും.

രണ്ട് ഇലക്ട്രിക് മോട്ടോറുകളും 4WD
വരാനിരിക്കുന്ന ഇലക്ട്രിക് ക്രോസ് ഓവറില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്ന് ഫ്രണ്ട് ആക്സിലിനും മറ്റൊന്ന് പിന്‍വശത്തും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു.
MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും.

ഉയര്‍ന്ന ശ്രേണി
ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് സീരീസ് പ്രൊഡക്ഷന്‍ മോഡലാണെങ്കിലും, അതിന്റെ ഫ്‌ലെക്സിബിള്‍ പ്ലാറ്റ്‌ഫോം ഭാവിയില്‍ പുതിയ സീറോ-എമിഷന്‍ വാഹനങ്ങള്‍ക്കും സമ്മാനിക്കും. 80 kWh ലിഥിയം അയണ്‍ ബാറ്ററി പാക്കേജാണ് ഉപയോഗിക്കുന്നത്.
MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
MOST READ: കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

ഡിസൈന്‍
2016 -ല്‍ പ്രദര്‍ശിപ്പിച്ച ജനറേഷന്‍ EQ കണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ ഇത് നിലനിര്‍ത്തുന്നു. അകത്തും പുറത്തും നിരവധി സവിശേഷതകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാകും വാഹനം വിപണിയിലേക്ക് എത്തുക.

വില
വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും 1.5 കോടി രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








