കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

കിയയുടെ പുതിയ സോനെറ്റ് കോംപാ‌ക്‌ട് എസ്‌യുവി ആഗോള അരങ്ങേറ്റം നടത്തിയതോടെ മോഡലിനെ വരവേൽക്കാൻ വാഹനലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 6523 ബുക്കിംഗുകൾ നേടിയെടുത്തതും ബ്രാൻഡിന് പ്രതീക്ഷ നൽകുന്നു.

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

ഇപ്പോൾ സോനെറ്റിന്റെ ബ്രോഷറും സാങ്കേതിക സവിശേഷതകളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതിൽ എസ്‌യുവിയുടെ ഇന്ധനക്ഷമത കണക്കുകളും ആക്സിലറേഷൻ വിശദാംശങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് മനസിലാക്കാൻ സാധിക്കുന്നത്.

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

മാനുവൽ ഗിയർബോക്സ് മാത്രം വാഗ്ദാനം ചെയ്യുന്ന കിയ സോനെറ്റ് പെട്രോൾ 1.2 ലിറ്റർ വേരിയൻറ് 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. കൂടാതെ 13.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ മോഡലിന് സാധിക്കും. ഇതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനോടു കൂടി ഹ്യുണ്ടായി വെന്യു നൽകുന്നത് 17.52 കിലോമീറ്റർ ഇന്ധനക്ഷമത മാത്രമാണ്.

MOST READ: പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

1.0 ലിറ്റർ ടർബോ പെട്രോൾ വേരിയന്റ് iMT-യും 7 സ്പീഡ് ഡിസിടിയും ഇത് വാഗ്ദാനം ചെയ്യും. ഇത് 120 bhp കരുത്തിൽ 172 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. iMT സോനെറ്റിനൊപ്പം 18.2 കിലോമീറ്റർ മൈലേജ് നൽകുന്നു. 0-100 കിലോമീറ്റർ വേഗത 12.3 സെക്കൻഡിലാണ് ടർബോ പതിപ്പ് കൈവരിക്കുന്നത്.

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സുമായി ജോടിയാക്കിയ വേരിയന്റ് 18.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക. 0-100 കിലോമീറ്റർ വേഗത 11.3 സെക്കൻഡിൽ എത്തിപ്പിടിക്കുകയും ചെയ്യും. ഹ്യുണ്ടായി വെന്യുവിന്റെ iMT-യുടെ മൈലേജ് ലഭ്യമല്ലെങ്കിലും ഡിസിടി വേരിയന്റ് 18.15 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

കിയ സോനെറ്റിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിന് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കും. മാനുവൽ 1.5 യൂണിറ്റ് 99 bhp, 215 Nm torque വാഗ്ദാനം ചെയ്യുമ്പോൾ, ഓട്ടോമാറ്റിക് പതിപ്പുള്ള അതേ എഞ്ചിൻ 113 bhp-യും 245 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

സോനെറ്റ് ഡീസൽ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ യഥാക്രമം 24.1 കിലോമീറ്റർ, 19 കിലോമീറ്റർ മൈലേജ് നൽകും. ഡീസൽ ഓട്ടോമാറ്റിക് വെറും 11.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ മാനുവലിൽ ഇത് 12.3 സെക്കൻഡായി മാറുന്നു.

Sonet Mileage kmpl 0-100 kmph Power PS Torque Nm
1.2 P, 5MT 18.4 kmpl 13.3 s 83 115
1.0 P, iMT 18.2 kmpl 12.3 s 120 172
1.0 P, 7DCT 18.3 kmpl 11.3 s 120 172
1.5 D, 6MT 24.1 kmpl 12.3 s 100 240
1.5 D, 6AT 19.0 kmpl 11.8 s 115 250

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ സോനെറ്റ് 2020 ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. കിയയിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്റർ വാഹനമാണിത്. സെൽറ്റോസിനെപ്പോലെ സോനെറ്റും ജിടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് ട്രിം ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

ആഭ്യന്തര വിപണിയിലെ ഏറ്റവും മത്സരാധിഷ്‌ഠമായ ശ്രേണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ മോഡലുകളുമായാണ് കിയ സോനെറ്റ് മാറ്റുരയ്ക്കുക.

Source: Rushlane

Most Read Articles

Malayalam
English summary
Kia Sonet Mileage, Acceleration Details Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X