പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചതിനാല്‍ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ബ്രാന്‍ഡില്‍ നിന്നും ആദ്യം ഇലക്ട്രിക് പരിവേഷത്തില്‍ വിപണിയില്‍ എത്തുക. അധികം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

നിരവധി തവണ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടെസ്റ്റ് ഡ്രൈവ് വാഹനത്തില്‍ എക്സ്ഹോസ്റ്റ് കാണാനില്ലെന്നും ബാറ്ററി പായ്ക്കിനായി ചെറിയ പ്ലാറ്റ്‌ഫോം നല്‍കിയിരിക്കുന്നതായും മനസ്സിലാക്കാം.

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ORVM- കളില്‍ സ്ഥാപിച്ചിരിക്കുന്ന ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഒപ്പം 14 ഇഞ്ച് അലോയ് വീലുകളും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തില്‍ കാണാം. ഹാച്ച്ബാക്കിന്റെ പരീക്ഷണ ഘട്ടത്തിന് മുമ്പ്, മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം രാജ്യത്ത് 50 ജെഡിഎം-സ്‌പെക്ക് പ്രോട്ടോടൈപ്പുകളും അവതരിപ്പിച്ചിരുന്നു.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ ഒരുങ്ങിയേക്കും

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഇത് വിവിധ സാഹചര്യങ്ങളില്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുടക്കത്തില്‍ വാണിജ്യപരമായ ഉപയോഗത്തിനും ഫ്‌ലീറ്റ് മാനേജ്‌മെന്റിനുമായി ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാകും വ്യക്തിഗത ഉപയോഗത്തിനായി ഉത്പ്പന്നം പുറത്തിറക്കുകയെന്നാണ് സൂചന. വാഗണ്‍ ആര്‍ ഇലക്ട്രിക് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസൈന്‍ സൂചകങ്ങളില്‍ ഭൂരിഭാഗവും അതിന്റെ മൂന്നാം തലമുറ ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോഡലില്‍ നിന്ന് കടമെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇലക്ട്രിക്ക് മോഡലിനെ വ്യത്യസ്തമാക്കുന്ന കുറച്ച് മാറ്റങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ്‌, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ ഗ്രില്ലിന് അടുത്തായി സ്ഥാപിക്കുമ്പോള്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ബമ്പറുകളില്‍ ഇടംപിടിച്ചേക്കും. ഹെഡ്ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിക്കും. പുതുക്കിയ ഗ്രില്ലും മുന്‍വശത്തെ സവിശേഷതയാകും.

MOST READ: വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

അകത്ത്, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകളും സവിശേഷതകളും പ്രതീക്ഷിക്കാം. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌പ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, പുതിയ സ്റ്റിയറിംഗ് വീല്‍, ക്ലൈമെറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ ആര്‍ XL5 ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പവര്‍ട്രെയിനിന്റെ സവിശേഷതകളും ശ്രേണിയും പ്രകടനവും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇലക്ട്രിക് ഹാച്ച്ബാക്ക് സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ എത്തിയാല്‍ ടാറ്റ ടിഗോര്‍ ഇവി, വരാനിരിക്കുന്ന മഹീന്ദ്ര eKUV100 മോഡലുകള്‍ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി സുസുക്കി
English summary
Maruti WagonR XL5 Electric Hatchback Spotted Testing. Read in Malayalam.
Story first published: Sunday, August 23, 2020, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X