വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസത്തിനുള്ളിൽ 6523 ബുക്കിംഗുകൾ സ്വന്തമാക്കി കിയ മോട്ടോർസിന്റെ ഏറ്റവും പുത്തൻ സോനെറ്റ് കോംപാക്‌ട് എസ്‌യുവി. വിപണിയിൽ എത്തുമ്പോൾ മികച്ച വിൽപ്പന ലഭിക്കുമെന്ന അനുമാനത്തിലേക്കാണ് ഈ സ്വീകാര്യത വിരൽ ചൂണ്ടുന്നത്.

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയായി നൽകി ഓൺലൈനായോ കമ്പനി ഡീലർഷിപ്പ് ശൃംഖലയിലുടനീളമോ വാഹനം ബുക്ക് ചെയ്യാം. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഉത്‌പാദന കേന്ദ്രത്തിലാണ് സോനെറ്റ് നിർമിക്കുന്നത്. ഇത് ആഗോള വിപണികളിലേക്കും കിയ കയറ്റുമതി ചെയ്യും.

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന സോനെറ്റ് 2020 ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. കിയയിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്റർ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

രാജ്യത്തെ ഏറ്റവും മത്സരാധിഷ്‌ഠമായ കോംപാക്ട് എസ്‌യുവി ശ്രേണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ മോഡലുകളുമായാണ് പുതിയ കിയ സോനെറ്റ് മാറ്റുരയ്ക്കുക.

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

സെൽറ്റോസിനെപ്പോലെ സോനെറ്റും ജിടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് ട്രിം ഓപ്ഷനുകളിൽ വരും. വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് സറൗണ്ട് ഓഡിയോ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ, വൈറസ് പരിരക്ഷയുള്ള ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, മൊബൈൽ ഫോണിനായി വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള മുൻനിര സവിശേഷതകൾ സോനെറ്റ് വാഗ്ദാനം ചെയ്യും.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

കൂടാതെ സെൽറ്റോസ്, കാർണിവൽ എന്നിവ പോലെ കിയ സോനെറ്റിൽ കമ്പനിയുടെ 57-ലധികം കണക്റ്റിവിറ്റി സവിശേഷതകളുള്ള യുവിഒ കണക്റ്റ് സാങ്കേതികവിദ്യയും അവതരിപ്പിക്കും. അതിൽ വോയ്‌സ് അസിസ്റ്റും മാപ്പുകൾക്കായുള്ള ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ഉൾപ്പെടുന്നു.

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടെയാണ് സോനെറ്റ് വിപണിയിൽ ഇടംപിടിക്കുക. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, ഒരു ഐ‌എം‌ടി എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

പത്ത് കളർ ഓപ്ഷനോടു കൂടിയാണ് പുത്തൻ കോംപാക്‌ട് എസ്‌യുവി അണിനിരക്കുക. അതിൽ ബീജ് ഗോൾഡ്, ഇന്റലിജൻസ് ബ്ലൂ, അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, സ്റ്റീൽ സിൽവർ, ക്ലിയർ വൈറ്റ് എന്നിവ സിംഗിൾ ടോൺ ഓപ്ഷനിൽ ഉൾപ്പെടും.

വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

ഡ്യുവൽ ടോൺ ഓപ്ഷനിൽ വൈറ്റ്, ഗോൾഡ്, റെഡ് എന്നിവയാകും എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ നിരയിൽ നിന്നും എത്തുന്ന ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ സോനെറ്റിന് ഏഴ് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
New Kia Sonet Compact SUV Gets 6523 Bookings In One Day. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X