ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി തങ്ങളുടെ കാര്‍ നിരയില്‍ മികച്ച ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു.

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ഈ വര്‍ഷം ആദ്യമാണ് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലഘടത്തില്‍ പോലും മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ഇപ്പോഴിതാ മാരുതി ഇഗ്‌നിസിനായി 'X10' എന്ന് വിളിക്കുന്ന പുതിയ ആക്സസറീസ് പാക്കേജ് അവതരിപ്പിച്ചു. പ്രാരംഭ പതിപ്പായ ഇഗ്‌നിസിന്റെ 'സിഗ്മ' വകഭേദത്തിലാണ് X10 പാക്കേജ് ലഭ്യമാകുന്നത്.

MOST READ: അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മഡ് ഫ്‌ലാപ്പുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, വീല്‍ കവറുകള്‍, വശങ്ങള്‍ക്ക് ക്രോം മോള്‍ഡിംഗ്, ഫോഗ് ലാമ്പുകള്‍, പാര്‍സല്‍ ട്രേ എന്നിവ പോലുള്ള നിരവധി സവിശേഷതകള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

35,321 രൂപയാണ് ഈ ആക്സസറീസ് പാക്കേജിന്റെ വില. അതേസമയം ഉപഭോക്താക്കള്‍ ഒന്നിച്ചുവാങ്ങിയാല്‍ 29,990 രൂപയ്ക്ക് ലഭിക്കും. ഏകദേശം 5,331 രൂപയോളം ഉപഭോക്താവിന് കിഴിവ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

അതേസമയം വാഹനത്തിലെ ബാക്കി ഫീച്ചറുകള്‍ എല്ലാം നിലവിലെ സിഗ്മ വകഭേദത്തിന് തുല്യമാണ്. പവര്‍-ഓപ്പറേറ്റഡ് ഫ്രണ്ട് വിന്‍ഡോകള്‍, പവര്‍ സ്റ്റിയറിംഗ്, മാനുവല്‍ എസി, ട്യൂബ് ലെസ് ടയറുകളുള്ള 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ബോഡി-കളര്‍ ഒആര്‍വിഎമ്മുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

സുരക്ഷാ സവിശേഷതകളുടെ കാര്യത്തില്‍, എബിഎസ്, ഇബിഡി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ (ഫ്രണ്ട് സീറ്റുകള്‍), സീറ്റ് ബെല്‍റ്റുകളില്‍ പ്രീ-ടെന്‍ഷനര്‍, ലോഡ്-ലിമിറ്റര്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക് എന്നിവയും ഇടംപിടിക്കും.

MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ VVT പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓപ്ഷണലായി AMT ഗിയര്‍ബോക്‌സും വാഹനത്തില്‍ ലഭ്യമാണ്. 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

4.89 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ X10 ആക്സസറീസ് പാക്കേജ് ഉള്‍പ്പടെയുള്ള സിഗ്മ വകഭേദത്തിന് 5.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Suzuki Introduces Accessories Package For Ignis. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X