2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം
ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട, സിറ്റയുടെ ഹൈബ്രിഡ് പതിപ്പിനെ 2021-ഓടെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിര്‍പ്പോട്ടുകള്‍ എത്തിയിരുന്നു.

ഇന്ത്യ ലോഞ്ചിന് മുന്നോടിയായി ഹോണ്ട മലേഷ്യയില്‍ ഇന്റലിജന്റ് മള്‍ട്ടി-മോഡ് ഡ്രൈവ് (i-MMD) ഹൈബ്രിഡ് പതിപ്പിനൊപ്പം പുതിയ സിറ്റി RS അവതരിപ്പിക്കും. ഈ ഹൈബ്രിഡ് പതിപ്പ് 1.5 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ ലഭ്യമാകും.

പുതിയ ഹോണ്ട സിറ്റി RS i-MMD പതിപ്പ് ഈ വര്‍ഷം അവസാനം മലേഷ്യയില്‍ വിപണിയിലെത്തും. മറ്റൊരു വിപണിയിലും ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉള്ള സിറ്റി ഇല്ലാത്തതിനാല്‍ ഇത് ലോക അരങ്ങേറ്റമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: നെക്സോൺ ഇലക്‌ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

e:HEV എന്നറിയപ്പെടുന്ന പുതിയ i-MMD പവര്‍ട്രെയിന്‍ ഇതിനകം തന്നെ ആഗോള വിപണിയിലുള്ള ജാസ്സില്‍ ലഭ്യമാണ്. പുതിയ പവര്‍ട്രെയിന്‍ ഉയര്‍ന്ന ഇന്ധക്ഷമത, സുഗമമായ പ്രതികരണം എന്നിവ വാഗ്ദാനം ചെയ്യുന്നു.

പുതിയ സിറ്റി RS ഹൈബ്രിഡ് പവര്‍ട്രെയിന്‍ 2.5 ലിറ്റര്‍ പവര്‍ട്രെയിനിന് തുല്യമാണെന്ന് ഹോണ്ട പത്രക്കുറിപ്പില്‍ പറഞ്ഞു (നിലവില്‍ ടൊയോട്ട കാമ്രിയില്‍ നല്‍കിയിരിക്കുന്നത്).
MOST READ: ബിഎസ്-VI ലിവോയുടെ ഡിസ്ക്ക് ബ്രേക്ക് പതിപ്പിന്റെ വിലയും പുറത്തുവിട്ട് ഹോണ്ട

e-CVT വഴി ആക്‌സിലുകള്‍ക്കിടയില്‍ പവര്‍ വിതരണം ചെയ്യുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതാണ് ഹൈബ്രിഡ് പവര്‍ട്രെയിന്‍. ഈ ഹൈബ്രിഡ് സിസ്റ്റം 109 bhp കരുത്തും 253 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

9.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. പുതിയ ജാസ്സിന് ഇവി, ഹൈബ്രിഡ്, എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട്.
MOST READ: ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

1.5 ലിറ്റര്‍ DOHC i-VTEC എഞ്ചിനാണ് പതിവ് പതിപ്പിന് കരുത്ത് പകരുന്നത്, ഇത് ഇന്ത്യ-സ്‌പെക്ക് മോഡലിന് ശക്തി നല്‍കുന്നു. ഈ എഞ്ചിന്‍ 119 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കുന്നു.

ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. സവിശേഷതകളുടെ കാര്യത്തില്‍, പുതിയ ഹോണ്ട സിറ്റി RS ഹൈബ്രിഡ്, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയികള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ലഭിക്കുന്നു.


Click it and Unblock the Notifications








