നെക്സോൺ ഇലക്‌ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കുന്നുതിന്റെ ഭാഗമായി ടാറ്റയും ഈ ശ്രേണിയിലേക്ക് ഒരു ചുവടുവെപ്പുനടത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ തങ്ങളുടെ ജനപ്രിയ മോഡലായ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിക്കുന്നത്.

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

തുടർന്ന് വിപണിയിൽ നിന്ന് മികച്ച പ്രതികരണവും വാഹനത്തിന് ലഭിച്ചു. ഇപ്പോൾ ടാറ്റ മോട്ടോർസ് തങ്ങളുടെ 1000-ാമത്തെ നെക്‌സോൺ ഇവിയും പുറത്തിറക്കിയിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 62 ശതമാനം വിപണി വിഹിതവുമായി സെഗ്‌മെന്റ് ആധിപത്യമാണ് കമ്പനി ഇതിലൂടെ സ്ഥിരീകരിക്കുന്നത്.

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

ടാറ്റയുടെ പൂനെ പ്ലാന്റിലാണ് നെക്‌സോൺ ഇലക്ട്രിക് എസ്‌യുവി നിർമിക്കുന്നത്. വാണിജ്യപരമായി സമാരംഭിച്ച് ആറ് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കൾക്ക് സാധിച്ചത്. യഥാർഥത്തിൽ രാജ്യത്തെ ഇലക്ട്രിക് സെഗ്‌മെന്റുകൾ ഇപ്പോഴും ഉത്പാദനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്.

MOST READ: നാലാം തലമുറ കാർണിവലിന്റെ ആഗോള അരങ്ങേറ്റം നടത്തി കിയ

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

നിലവിൽ നമ്മുടെ ഇലക്ട്രിക് കാർ വിഭാഗത്തിൽ വെറും നാല് മോഡലുകൾ മാത്രമാണ് വിൽപ്പനക്ക് എത്തുന്നത്. അവയെല്ലാം ഒരേ സെഗ്‌മെന്റിൽ അല്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ ഈ ശ്രേണിയിൽ ടാറ്റ മോട്ടോർസിന് നേരിട്ടുള്ള എതിരാളികൾ ഒന്നുമില്ല.

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

ടാറ്റയുടെ നിരയിലെ മറ്റൊരു ഇവി ഓഫറായ ഇലക്ട്രിക് ടിഗോർ സെഡാൻ 140 കിലോമീറ്റർ, 213 കിലോമീറ്റർ ഡ്രൈവ് ശ്രേണിയിൽ ലഭ്യമാണ്. എന്നാൽ ഇതൊരു ഫ്ലീറ്റ് വാഹനമായി മാത്രമാണ് കമ്പവി വാഗ്ദാനം ചെയ്യുന്നു.

MOST READ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

അതേസമയം ഒരൊറ്റ ചാർജിൽ 312 കിലോമീറ്റർ മൈലേജാണ് പേഴ്‌സണൽ മൊബിലിറ്റി ഓപ്ഷനായി എത്തുന്ന നെക്‌സോണിൽ ലഭിക്കുന്നത്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് വാഹനം കൂടിയാണ് നെക്സോണ്‍ എന്നത് ശ്രദ്ധേയമാണ്.

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ടാറ്റ നൽകുന്നുണ്ട്. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഇട്രാൻസ്+ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കി പ്യുവർ ഇവി; വില 56,999 രൂപ

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

ഹോം ചാര്‍ജര്‍ ഉപയോഗിച്ച് നെക്സോൺ പൂര്‍ണമായി ചാര്‍ജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ നെക്സോൺ ഇവി തെരഞ്ഞെടുക്കാൻ സാധിക്കും.

നെക്സോൺ ഇലക്ട്രിക്കിന്റെ 1000 യൂണിറ്റുകൾ നിർമിച്ച് ടാറ്റ, വിപണി വിഹിതം 62 ശതമാനം

വാഹനത്തെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി ടാറ്റ ഒരു സബ്സ്ക്രിപ്ഷൻ ചാർജിൽ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 41,900 രൂപ മുതൽ ഫ്ലെക്‌സിബിൾ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ വാഹനം സ്വന്തമാക്കാം. നെക്സോൺ ഇവി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ബ്രാൻഡ് ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Tata Nexon Electric Production Crossed 1,000 Units Milestone. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X