അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപാക്ട് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് നിര്‍മ്മാതാക്കള്‍.

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

അടുത്തിടെ വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് 22 -ന് വാഹനം വിപണിയില്‍ എത്തും. ഇന്ന് മുതല്‍ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

ടൊയോട്ട-മാരുതി സുസുക്കി കൂട്ടികെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അര്‍ബന്‍ ക്രൂയിസര്‍. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മിച്ച മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍.

MOST READ: 2020 ഹോണ്ട സിറ്റി RS i-MMD ഹൈബ്രിഡ് പതിപ്പിന്റെ ആഗോള അരങ്ങേറ്റം ഈ വര്‍ഷം

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

അതുകൊണ്ട് തന്നെ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന, അലോയ് വീലുകള്‍, ഹെഡ്‌ലാമ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ ബ്രെസയ്ക്ക് സമാനമാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗ്രില്ലിലും ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

അതോടൊപ്പം ബ്രെസയില്‍ നിന്ന് വ്യത്യസ്തമായി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍, ബ്ലാക്ക്-ഔട്ട് ORVM-കള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒരു സാധാരണ ആന്റിന എന്നിവ അര്‍ബന്‍ ക്രൂയിസറിന് ടൊയോട്ട സമ്മാനിക്കും.

MOST READ: സ്കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക് പതിപ്പുകൾ സെപ്റ്റംബറിൽ വിപണിയിൽ എത്തും

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

ഗ്രേ ഫിനീഷിങ്ങിലാണ് മാരുതി ബ്രെസയുടെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. എന്നാല്‍, അര്‍ബന്‍ ക്രൂയിസറിന്റെ അകത്തളത്തിന് പുത്തന്‍ നിറം നല്‍കിയേക്കും. സീറ്റുകള്‍, സ്റ്റോറേജ് സ്പേസുകള്‍ തുടങ്ങിയ അടിസ്ഥാന ഡിസൈനിലും മറ്റം വരുത്തും.

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

അതേസമയം, ബ്രെസയില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും സെന്റര്‍ കോണ്‍സോളില്‍ ഇടംപിടിക്കുക. കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിയാകും അകത്തളത്തെ മറ്റ് സവിശേഷതകള്‍.

MOST READ: ബിഎസ്-VI ലിവോയുടെ ഡിസ്ക്ക് ബ്രേക്ക് പതിപ്പിന്റെ വിലയും പുറത്തുവിട്ട് ഹോണ്ട

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

ബ്രസയ്ക്ക് കരുത്തേകുന്ന എഞ്ചിനായിരിക്കും അര്‍ബന്‍ ക്രൂയിസറിലും നല്‍കുക. എന്നാല്‍, ഇതില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അധികമായി നല്‍കും. 1.5 ലിറ്റര്‍, NA ഇന്‍ലൈന്‍ 4 പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കരുത്തേകുന്നത്.

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

ഈ എഞ്ചിന്‍ 105 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാകും.

MOST READ: ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

അര്‍ബന്‍ ക്രൂയിസറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട; ബുക്കിംഗ് ആരംഭിച്ചു

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser India Launch On 22 August; Bookings Open. Read in Malayalam.
Story first published: Wednesday, August 19, 2020, 8:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X