വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡലാണ് വെന്യു. ശ്രേണിയിലെ മുഖ്യഎതിരാളിയായ ബ്രെസയെ വില്‍പ്പനയില്‍ പിന്നോട്ട് തള്ളാനും വെന്യുവിന് സാധിച്ചിട്ടുണ്ട്.

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

കിയ സോനെറ്റ് കൂടി ഈ ശ്രേണിയിലേക്ക് എത്തുന്നതോടെ മത്സരം കടുക്കുമെന്ന് വേണമെങ്കില്‍ പറയാം. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഈ മോഡലിന് പുതിയ സ്പോര്‍ട്ട് പതിപ്പ് ബ്രാന്‍ഡ് സമ്മാനിച്ചിരുന്നു.

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലുടനീളം മൊത്തം അഞ്ച് വകഭേദങ്ങളില്‍ പുതിയ വെന്യു സ്പോര്‍ട്ട് വിപണിയില്‍ ലഭ്യമാകും. SX പെട്രോള്‍ വകഭേദത്തിന് 10.20 ലക്ഷം രൂപയും SX (O) ഡീസല്‍ മാനുവല്‍ പതിപ്പിന് 11.53 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

MOST READ: താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ക്ലച്ച്-പെഡല്‍ ഇല്ലാത്ത്, ഇന്റലിജന്‍സ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT) ആണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതോടൊപ്പം തന്നെ സ്പോര്‍ട്ട് പതിപ്പ് എന്ന് വെളിപ്പെടുത്തുന്നതിന് ചില കോസ്‌മെറ്റിക് സവിശേഷതകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതെല്ലാം വ്യക്തമാക്കുന്ന പുതിയ പരസ്യ വീഡിയോയും ഇപ്പോള്‍ ഹ്യുണ്ടായി പങ്കുവെച്ചു. കമ്പനിയുടെ ഔദ്യോഗിക യുട്യൂബ് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

MOST READ: ടിവിഎസ് ഐക്യൂബ് VS ബജാജ് ചേതക്; ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ഏകദേശം 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കാറിന്റെ പുതിയ ഫീച്ചറുകളും സവിശേഷതകളും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ iMT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോളും, സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന സിംഗിള്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാണ് വെന്യു സ്‌പോര്‍ട്ട് പതിപ്പിന്റെ മിഡ്-സ്‌പെക്ക് SX+ വകഭേദത്തില്‍ വരുന്നത്.

MOST READ: R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

മൂന്ന് വകഭേദങ്ങളിലും നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കോംപാക്ട് എസ്‌യുവിയുടെ പുറമെയും കോസ്മെറ്റിക് അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്.

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, സ്‌പോര്‍ട്ട് ചിഹ്നം, ഫ്രണ്ട് ഗ്രില്ലില്‍ ചുവപ്പ് ഇന്‍സേര്‍ട്ടുകള്‍, ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍, സൈഡ് ബോഡി മോള്‍ഡിംഗ്, വീല്‍ ആര്‍ച്ചുകള്‍ എന്നിവയില്‍ ചുവന്ന ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഈ പതിപ്പിന് ലഭിക്കുന്നു.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വെന്യു സ്പോര്‍ട്ട് പതിപ്പില്‍ മെറ്റല്‍ പെഡലുകള്‍, ചുവന്ന സ്റ്റിച്ചിംഗ് ഉള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പുറമേയുള്ളതിന് സമാനമായ ഇരുണ്ട ഗ്രേ നിറം, റെഡ് നിറങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ഏഴ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള SX+ വകഭേദത്തില്‍, ഇപ്പോള്‍ പാഡില്‍-ഷിഫ്റ്ററുകളും അവതരിപ്പിക്കുന്നു. ഈ ഫീച്ചറുകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ വരുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Released Venue Sport Trim TVC. Read in Malayalam.
Story first published: Saturday, August 22, 2020, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X