നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഇലക്ട്രിക് അവതരിപ്പിച്ചത്. വിപണിയില്‍ എത്തി ചുരുങ്ങിയ സമത്തിനുള്ള വലിയ ജനപ്രീതി സ്വന്തമാക്കാനും നെക്‌സോണ്‍ ഇലക്ട്രികിന് സാധിച്ചു.

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

ഇപ്പോഴിതാ ഗണേഷ ചതുര്‍ത്ഥി ദിനത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ സണ്‍സ് അന്‍ഡ് ടാറ്റ മോട്ടോര്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍.

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

മുംബൈയിലെ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയാണ് ഇലക്ട്രിക് എസ്‌യുവി അദ്ദേഹത്തിന് കൈമാറിയത്. അടുത്തിടെ, ടാറ്റ തങ്ങളുടെ പൂനെ പ്ലാന്റില്‍ നിന്ന് 1,000 -ാമത് നെക്‌സണ്‍ ഇലക്ട്രിക് പുറത്തിറക്കിയിരുന്നു.

MOST READ: മല്ലനെ വെല്ലാൻ വില്ലൻ; ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

നെക്സണ്‍ ഇലക്ട്രിക് പുറത്തിറങ്ങി ആറുമാസത്തിനുള്ളിലാണ് ടാറ്റ ഇത്തരത്തിലൊരു നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ 62 ശതമാനം വിപണി വിഹിതം രേഖപ്പെടുത്താന്‍ നെക്‌സണ്‍ ഇലക്ട്രിക് നിര്‍മ്മാതാവിനെ സഹായിച്ചു.

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്‌സോണ്‍. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ ഒരുങ്ങിയേക്കും

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വിപണിയില്‍ ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാണ് വാഹനത്തിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, August 22, 2020, 19:59 [IST]
English summary
Tata Sons And Tata Motors Chairman, Takes Delivery Of Tata Nexon EV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X