140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സൂപ്പർ സോക്കോ ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയാങ്‌സു സൂപ്പർ സോക്കോ ഇന്റലിജന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള യൂറോപ്യൻ വിപണികൾക്കായി ഒരു പുതിയ മാക്സി-സ്കൂട്ടർ പുറത്തിറക്കി.

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

സൂപ്പർ സോക്കോ CPx എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ 125 സിസി പെട്രോൾ-സിവിടി ഇതരമാർഗങ്ങൾക്ക് മികച്ചൊരു ബദലാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടിസ്ഥാന സിംഗിൾ ബാറ്ററി വേരിയന്റിനായി 3,599 ബ്രിട്ടീഷ് പൗണ്ടാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.53 ലക്ഷം രൂപ.

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

അതേസമയം ഉയർന്ന ഡ്യുവൽ ബാറ്ററി പതിപ്പിന് 4,699 പൗണ്ട് അല്ലെങ്കിൽ 4.61 ലക്ഷം രൂപ വിലവരും. ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ അടങ്ങുന്ന പുതിയ CPx ലൈനപ്പിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണ് പുതിയ ഇലക്‌ട്രിക് മാക്സി-സ്കൂട്ടർ എന്നതും ശ്രദ്ധേയമാണ്.

MOST READ: ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഇംഗ്ലണ്ടിലെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണിതെന്ന് സൂപ്പർ സോക്കോ പറയുന്നു. യുകെയിൽ സൂപ്പർ സോക്കോയുടെ ശ്രേണിയിൽ CUx, CUx Ducati പതിപ്പ്, TSx, TC, CPx, TC Max എന്നിങ്ങനെ ആറ് ഉൽപ്പന്നങ്ങളാണ് അണിനിരക്കുന്നത്.

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഡ്യുക്കാട്ടിയുടെ ഔദ്യോഗിക വിതരണക്കാരിൽ ഒരാളാണ് സൂപ്പർ സോക്കോ എന്നത് എടുത്തുപറയേണ്ടതാണ്. ബ്ലാക്ക്, ഗ്രേ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനിൽ സൂപ്പർ സോക്കോ CPx ലഭ്യമാണ്. ഓൾ ബ്ലാക്ക് കളറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന ഓൾ-ഇലക്ട്രിക് മാക്സി-സ്കൂട്ടർ സവിശേഷവും രസകരവുമായ ഡിസൈൻ ഭാഷ്യമാണ് പരിചയപ്പെടുത്തുന്നത്.

MOST READ: സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഇതിന് ഒരു പൂർണ എൽഇഡി ഹെഡ്‌ലാമ്പ് വലിയ ഫ്ലൈസ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ്, ടെലിസ്‌കോപ്പിക് ഫോർക്കുകൾ, റിയർ മോണോഷോക്ക്, ഡ്യുവൽ ഫ്ലാറ്റ് സീറ്റ് കോൺഫിഗറേഷൻ, 8-സ്‌പോക്ക് അലോയ് വീലുകൾ തുടങ്ങിയ സവിശേഷതകളാണ് ലഭിക്കുന്നത്.

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

2022 മില്ലീമീറ്റർ നീളം, 790 മില്ലീമീറ്റർ വീതി, 1442 മില്ലീമീറ്റർ ഉയരം, 760 മില്ലീമീറ്റർ സീറ്റ് ഉയരം എന്നിങ്ങനെയാണ് ഇലക്ട്രിക് മാക്സി-സ്കൂട്ടറിന്റെ മൊത്തത്തിലുള്ള അളവുകൾ. സൂപ്പർ സോക്കോയുടെ സ്വന്തം BMOS V3.3 സെൻട്രൽ കൺട്രോൾ സിസ്റ്റമാണ് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്നത്.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

എക്‌സ്ട്രാ-ഫങ്ഷണൽ പില്യൺ ഗ്രാബ് ഹാൻഡിൽ, റിവേഴ്‌സ് മോഡ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, കോമ്പി-ബ്രേക്കിംഗ് സിസ്റ്റം, സിംഗിൾ-സൈഡഡ് സ്വിംഗാർം തുടങ്ങിയവ സൂപ്പർ സോക്കോ CPx-ന്റെ മാറ്റുകൂട്ടാൻ സഹായിക്കുന്നു.

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

5.43 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ആണ് സൂപ്പർ സോക്കോ CPx സ്‌കൂട്ടറിന്റെ ഹൃദയം. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ 2.7 കിലോവാട്ട് സെറ്റപ്പ് സീറ്റുകൾക്ക് കീഴിൽ സ്ഥാപിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന 5.4 കിലോവാട്ട് ഫോർമാറ്റിൽ, സ്കൂട്ടർ പൂർണ ചാർജിൽ ഏകദേശം 140 കിലോമീറ്റർ മൈലേജും ഇത് വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ബാറ്ററി പായ്ക്ക് പൂജ്യം മുതൽ 90 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 3-4 മണിക്കൂർ എടുക്കും. മറുവശത്ത് പരമാവധി മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയും കൈവരിക്കാൻ സൂപ്പർ സോക്കോ CPx-ന് സാധിക്കും.

140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

മുന്നിലും പിന്നിലും യഥാക്രമം 100 / 80R16, 110 / 80R14 ട്യൂബ്‌ലെസ്സ് റേഡിയൽ ടയറുകളാണ് സ്കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്. സിംഗിൾ-സൈഡഡ് സ്വിംഗാർമുമായി സംയോജിപ്പിച്ച്, ഹബ്-മൗണ്ട് ചെയ്ത മോട്ടോർ 91 ശതമാനം പരിവർത്തന കാര്യക്ഷമത നൽകുന്നു. ഈ സജ്ജീകരണം വെറും അഞ്ച് മിനിറ്റിനുള്ളിൽ ടയർ മാറ്റാൻ അനുവദിക്കുന്നു

Most Read Articles

Malayalam
English summary
Super Soco CPx Electric Maxi Scooter Launched. Read in Malayalam
Story first published: Wednesday, August 26, 2020, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X