സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

ടിവിഎസ് നിരയിലെ ഐക്കണിക് സ്‌കൂട്ടറാണ്, സ്‌കൂട്ടി പെപ് പ്ലസ്. വിപണിയില്‍ എത്തിയിട്ട് ഏകദേശം 25 വര്‍ഷം പിന്നിട്ടു.

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

സ്‌കൂട്ടി പെപ് പ്ലസിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, ബാബിലീഷ്യസ്, മാറ്റ് പതിപ്പ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ഏപ്രില്‍ മാസത്തില്‍ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയപ്പോള്‍ 51,754 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

എന്നാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂട്ടറിന്റെ വിലയില്‍ നിര്‍മ്മാതാക്കള്‍ വര്‍ധനവ് വരുത്തിയിരുന്നു. ഏകദേശം 800 രൂപയുടെ വര്‍ധനവാണ് അന്ന് നടപ്പാക്കിയത്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

ഇപ്പോഴിതാ വീണ്ടും വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ്. ഇത്തവണയും ഏകദേശം 800 രൂപയുടെ വര്‍ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് വകഭേദങ്ങളിലും വര്‍ധനവ് ബാധകമാണ്. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ വരുത്തിയിട്ടില്ല.

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

പുത്തന്‍ കളറുകളിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇതോടെ സ്‌കൂട്ടര്‍ ഇപ്പോള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. 90 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

MOST READ: സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

ഈ എഞ്ചിന്‍ 6,500 rpm -ല്‍ 5 bhp കരുത്തും 4,000 rpm -ല്‍ 5.8 Nm torque ഉം ഉത്പാദിപ്പിക്കും. 95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ ഭാരം. ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം പുതിയ സ്‌കൂട്ടിയിലുണ്ട്.

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

1,230 mm ആണ് വീല്‍ബേസ്. 5 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്സ്, ഓപ്പണ്‍ ഗ്ലൗ ബോക്സ്, ഈസി സ്റ്റാന്റ് ടെക്നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്സും സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

സ്‌കൂട്ടര്‍ ഇപ്പോള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിവിംഗ് റെഡ്, തിളക്കമുള്ള സ്വര്‍ണം, ഫ്രോസ്റ്റഡ് ബ്ലാക്ക്, നീറോ ബ്ലൂ എന്നീ കളറുകളില്‍ ലഭ്യമാകുമ്പോള്‍ ബാബലീഷ്യസ് പ്രിന്‍സസ് പിങ്കിലും മാറ്റ് പതിപ്പ് അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നിവയിലും തെരഞ്ഞെടുക്കാന്‍ സാധിക്കും.

സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

പുതിയ കളര്‍ ഓപഷനുകള്‍ നല്‍കി എന്നതൊഴിച്ചാല്‍ ഡിസൈനിലോ, മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ 45 ലക്ഷത്തിലേറെ സ്‌കൂട്ടി മോഡലുകള്‍ ടിവിഎസ് വിറ്റഴിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
BS6 TVS Scooty Pep Plus Gets Another Price Hike. Read in Malayalam.
Story first published: Tuesday, August 25, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X