അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. 2014-ലാണ് മോഡലിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പന നേടുന്നൊരു മോഡല്‍ കൂടിയാണ് സെലേറിയോ. അധികം വൈകാതെ വാഹനത്തിന്റെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ നിരത്തിലെത്തുമെന്നാണ് സൂചന.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

കേവലം ഒരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമായിരിക്കില്ല പുതുതലമുറ സെലേറിയോ, മറിച്ച് പൂര്‍ണമായും ഒരു അഴിച്ചുപണി വാഹനത്തില്‍ പ്രതീക്ഷിക്കാം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ അളവുകളിലും വര്‍ധനവ് ഉണ്ടാകും.

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

നിലവിലെ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്നാണ് ബ്രാന്‍ഡിന്റെ കണക്കുകൂട്ടല്‍. കൊവിഡ്-19 യുടെ സാഹചര്യത്തില്‍ നിരവധി ആളുകള്‍ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വന്തം വാഹനങ്ങള്‍ എന്ന് ചിന്തിച്ചു തുടങ്ങി.

MOST READ: മല്ലനെ വെല്ലാൻ വില്ലൻ; ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

ചെറുകാറുകള്‍ക്കാണ് ഈ അവസരത്തില്‍ ആവശ്യക്കാര്‍ ഏറെയും. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ മാറ്റം ആവശ്യമാണെന്നും ബ്രാന്‍ഡ് കരുതുന്നു. ഇതോടെയാണ് വാഹനത്തിന്റെ അരങ്ങേറ്റവും വേഗത്തിലായത്.

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

YNC എന്ന് കോഡ്നാമം നല്‍കിയിട്ടുള്ള പുത്തന്‍ സെലേറിയോ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാരുതി സുസുക്കി മോഡലുകളായ എര്‍ട്ടിഗ, XL6, വാഗണ്‍ ആര്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ ഒരുങ്ങിയേക്കും

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, മസ്‌കുലര്‍ ബമ്പറുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം തുടങ്ങിയ സവിശേഷതകളോടെയാകും സെലേറിയോ വിപണിയില്‍ എത്തുക.

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡാഷ്‌ബോര്‍ഡ് മൗണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ് VI എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്സ് എന്നിവയുമായാണ് എഞ്ചിന്‍ ജോടിയാക്കുക.

അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Next-Gen Maruti Celerio Launch In October 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X