ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് പുതിയ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇതിലൂടെ തങ്ങളുടെ ഉത്പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന് താങ്ങാനാവുന്ന വിലയില്‍ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി വക്താവും വെളിപ്പെടുത്തി.

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

പുതിയ മോട്ടോര്‍സൈക്കിള്‍ CD 110 -ന് താഴെയായി സ്ഥാപിക്കും. CD 110 നിലവില്‍ ഹോണ്ടയുടെ നിരയിലെ ഏറ്റവും താങ്ങാവുന്ന യാത്രാ ബൈക്കാണ്. 64,505 രൂപയാണ് നിലവില്‍ ഈ മോഡലിന്റെ വിലകള്‍ ആരംഭിക്കുന്നത്.

MOST READ: വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി; ഹാര്‍ലി സ്ട്രീറ്റ് 750 എതിരാളി

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

109.51 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 8.67 bhp കരുത്തും 5,500 rpm -ല്‍ 9.30 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ 4 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

അതേസമയം പുതിയ എന്‍ട്രി ലെവല്‍ മോഡലിന്റെ അവതരണം സംബന്ധിച്ച് കൃത്യമായ സമയപരിധി ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അതിവേഗം വളരുന്ന എന്‍ട്രി ലെവല്‍ 200 സിസി സ്‌പോര്‍ട്സ് ബൈക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട.

MOST READ: ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

ഓഗസ്റ്റ് 27 -ന് പുത്തന്‍ മോഡല്‍ അവതരപ്പിച്ചുകൊണ്ടാണ് കമ്പനി ഈ ശ്രേണിയിലും പ്രവേശിക്കും. വരാനിരിക്കുന്ന 200 സിസി മോഡല്‍ ഒരു നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളാണെന്ന സൂചന ബ്രാന്‍ഡ് നല്‍കി കഴിഞ്ഞു.

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ CB ഹോര്‍നെറ്റ് 160R-നെ പരിഷ്‌ക്കരിച്ച് ഇതുവരെ വിപണിയില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ 200 സിസി എഞ്ചിനുമായി ഹോര്‍നെറ്റായിരിക്കും വിപണിയില്‍ ഇടംപിടിക്കുക എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ഗ്രാമീണ വിപണികളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കുമായി ഹോണ്ട

ഹോണ്ടയുടെ പ്രധാന എതിരാളികളായ ഹീറോ എക്സ്ട്രീം 200R, എക്സ്പള്‍സ് സീരീസുകളുടെ 200 സിസി മോട്ടോര്‍സൈക്കിള്‍ തുടങ്ങിയവ ഉപയോഗിച്ച് ശ്രേണി ശക്തിപ്പെടുത്തിയതോടെ ഒരു നേക്കഡ് മോഡലുമായി കളംനിറയാമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Planning New Entry-Level Commuter Bike For Rural Markets. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X