വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി; ഹാര്‍ലി സ്ട്രീറ്റ് 750 എതിരാളി
കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ കവസാക്കി നിരയില്‍ നിന്നും ഏതാനും ബിഎസ് VI മോഡലുകളുടെ അവതരണം വൈകിയിരുന്നു. ഇപ്പോഴിതാ ആ മോഡലുകളെയെല്ലാം വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് ബ്രാന്‍ഡ്.

ഇതിന്റെ ഭാഗമായി ഇപ്പോള്‍ വള്‍ക്കന്‍ S മോഡലിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ഉടന്‍ തന്നെ ബൈക്കിനെ വിപണിയില്‍ എത്തിക്കുമെന്നാണ് കവസാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വരും മാസങ്ങളില്‍ ബൈക്ക് വിപണിയില്‍ എത്തിയേക്കും. വരും ആഴ്ചകളില്‍ ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. കവസാക്കി അംഗീകൃത ഷോറൂം വഴിയോ ഓണ്‍ലൈനിലൂടെയോ ബൈക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.
MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

വിപണിയില്‍ എത്തിയ നാളില്‍ മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന കളര്‍ ഓപ്ഷനില്‍ മാത്രമാണ് ബൈക്ക് വിപണിയില്‍ എത്തിയത്. ബിഎസ് VI -ലേക്ക് നവീകരിക്കുമ്പോള്‍ കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ നല്‍കുമോ എന്ന് കാത്തിരുന്ന് കാണണം.

കാഴ്ചയില്‍ ബൈക്ക് ബിഎസ് IV മോഡലിന് സമാനമായിരിക്കും ബിഎസ് VI പതിപ്പും. കഴിഞ്ഞ കുറച്ച് മാസങ്ങളായി കവസാക്കി അപ്ഡേറ്റ് ചെയ്ത ബൈക്കുകള്‍ പുറത്തിറക്കുന്നു.
MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

649 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ബിഎസ് IV മോഡലിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI -ലേക്ക് നവീകരിക്കുക. അതേസമയം എഞ്ചിന്റെ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് IV പതിപ്പില്‍ ഈ എഞ്ചിന്‍ 7,500 rpm -ല്‍ 60 bhp കരുത്തും 6,600 rpm -ല്‍ 63 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.
MOST READ: ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്. വള്‍ക്കന്‍ എസിന് ലഭിച്ച അലോയ് വീലുകളും, ഓഫ്-സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് സ്പോര്‍ടി പരിവേഷം സമ്മാനിക്കും.

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്.
MOST READ: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

300 mm ഡിസ്‌ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്പോള്‍ 250 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 14 ലിറ്ററാണ് വള്‍ക്കന്‍ S -ന്റെ ഫ്യുവല്‍ടാങ്ക് കപ്പാസിറ്റി. ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 എന്നിവരാണ് വിപണിയില്‍ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications








