മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത ഡിസംബര്‍ 31 വരെ നീട്ടിയതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു.

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

വാഹനങ്ങളുടെ പെര്‍മിറ്റ് അടക്കമുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

മോട്ടോര്‍ വാഹന നിയമം, 1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് 2020 ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.

MOST READ: സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

മോട്ടോര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

എല്ലാ തരത്തിലുമുള്ള പെര്‍മിറ്റുകള്‍, ഫിറ്റ്‌നസ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും 2020 സെപ്റ്റംബര്‍ 30 വരെ സാധുവായി കണക്കാക്കും.

MOST READ: വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും.

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

അതേസമയം പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഗതാഗതമന്ത്രാലയം. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ നല്‍കണമെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

MOST READ: വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

എല്ലാ പുതിയ വാഹനങ്ങളുടെയും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രാലയം കത്തയച്ചു. നാഷനല്‍ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

ഈ മാറ്റം ഇപ്പോള്‍ ഇന്ത്യയിലുടനീളം ബാധകമാണ്. വാഹനങ്ങളുടെ VIN / VRN വഴി ഫാസ്ടാഗുകളെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും വഹാന്‍ സിസ്റ്റത്തിന് ഇപ്പോള്‍ ലഭിക്കും.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിച്ചതായി ഉറപ്പുവരുത്താന്‍ എന്‍ഐസിക്കു പ്രത്യേക നിര്‍ദേശം നല്‍കി. ഫാസ്ടാഗുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഉറപ്പു വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Tuesday, August 25, 2020, 10:23 [IST]
English summary
Government Extends Validity Of Motor Vehicle Documents Till December 31. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X