വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

ജനപ്രീയ മോഡലായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുറത്തിറക്കിയ പ്രീമിയം ആറ് സീറ്റര്‍ എംപിവി മോഡലാണ് XL6. വിപണിയില്‍ എത്തിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മോഡല്‍.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

മികച്ച പ്രതീകരണമാണ് വാഹനത്തിന് വിപണിയില്‍ ലഭ്യമാകുന്നത്. നാളിതുവരെ 25,000-ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണമെങ്കിലും ഡിസൈനിലും ഫീച്ചറുകളിലും ചെറിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടൊണ് XL6 നിരത്തിലെത്തുന്നത്. പുതിയ എര്‍ട്ടിഗയ്ക്ക് ലഭിച്ച സ്വീകാര്യത XL6 -നും ലഭിക്കുന്നുണ്ടെങ്കിലും വില്‍പ്പന കണക്കുകളില്‍ എര്‍ട്ടിഗ തന്നെയാണ് മുന്നില്‍.

MOST READ: YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

സീറ്റ, ആല്‍ഫ എന്നീ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. പ്രാരംഭ പതിപ്പായ സീറ്റ മോഡലിന് 9.76 ലക്ഷം രൂപയും ഉയര്‍ന്ന മോഡലായ ആല്‍ഫയ്ക്ക് 10.89 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

4,445 mm നീളവും 1,775 mm വീതിയും 1,700 mm ഉയരവുമാണ് XL6 മോഡലിനുള്ളത്. എര്‍ട്ടിഗയെക്കാള്‍ 50 mm നീളവും 40 mm വീതിയും 10 mm ഉയരവുമാണ് XL6 മോഡലിന് കൂടുതലുള്ളത്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല, 2,740 mm ആയി തുടരും. 209 ലിറ്ററാണ് ലഗേജ് കപ്പാസിറ്റി.

MOST READ: ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

വലിയ ഗ്രില്‍, നീളമേറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ ബബര്‍, സ്‌കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റുമുള്ള ബ്ലാക്ക് ക്ലാഡിങ്, വലിയ വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍സ്, മെഷീന്‍ ഫിനിഷ്ഡ് അലോയി വീല്‍ എന്നിവ XL6 മോഡലിനെ എര്‍ട്ടിഗയില്‍ നിന്നും വേരിട്ടുനിര്‍ത്തും.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

പ്രീമിയം നിലവാരത്തിലുള്ളതാണ് വാഹനത്തിന്റെ അകത്തളം. പൂര്‍ണമായും കറുത്ത നിറത്തിലുള്ള അകത്തളമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിലും സെന്‍ട്രല്‍ കണ്‍സോളിലും സില്‍വര്‍ ആക്‌സന്റുകളുണ്ട്. സീറ്റുകള്‍ ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയില്‍ പൂര്‍ത്തിയാക്കി. ഇവയെല്ലാം കാറിന് പ്രീമിയം അനുഭവം നല്‍കുന്നു.

MOST READ: സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

ക്യാപ്റ്റന്‍ സീറ്റുകളാണ് വാഹനത്തിന്റെ അകത്തളത്തെ പ്രധാന ആകര്‍ഷണം. മാരുതിയുടെ 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ സീറ്റിനായി ഉയരം ക്രമീകരണം, ക്രൂയിസ് കണ്‍ട്രോള്‍, റിര്‍ എസി വെന്റുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ K15 സീരീസ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 104 bhp കരുത്തും 4,400 rpm -ല്‍ 138 Nm torque ഉം ഉല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

മൈല്‍ഡ്-ഹൈബ്രിഡ് (SHVS) സാങ്കേതികവിദ്യയും വാഹനത്തില്‍ ലഭ്യമാകും. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയോടു കൂടിയ എബിഎസ് ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്പി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

മെറ്റാലിക് പ്രീമിയം സില്‍വര്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ ബ്രേവ് ഖാക്കി, പ്രൈം ആബര്‍ണ്‍ റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, നെക്സ ബ്ലൂ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ XL6 തെരഞ്ഞെടുക്കാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Maruti XL6 Celebrates First Anniversary, Sales Cross 25,000 Units. Read in Malayalam.
Story first published: Monday, August 24, 2020, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X