ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നും അധികം വൈകാതെ വിപണിയില്‍ എത്താനൊരുങ്ങുകയാണ് ജാസ് ഫെയ്‌സ്‌ലിഫ്റ്റ്. ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍. ഡീലര്‍ യാര്‍ഡില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

ജാസിനായുള്ള ഔദ്യോഗിക ബുക്കിംഗ് നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. താല്‍പര്യമുള്ള ഉപഭേക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുകയായി നല്‍കി പുത്തന്‍ മോഡല്‍ പ്രീ-ബുക്ക് ചെയ്യാം.

MOST READ: സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

നീണ്ട കാലമായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹോണ്ടയ്ക്ക് മികച്ച വില്‍പ്പന നേടികൊടുത്ത മോഡലുകളില്‍ ഒന്നാണ് ജാസ്. എന്നാല്‍ ശ്രേണിയിലേക്ക് പുതുമുഖങ്ങള്‍ എത്തിയതോടെ ജാസിന്റെ ജനപ്രീതി ഇടിഞ്ഞു.

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

ഇതോടെയാണ് മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാന്‍ ബ്രാന്‍ഡ് തീരുമാനിച്ചത്. നിരവധി മാറ്റങ്ങളോടെയും പുതുമകളോടെയുമാണ് ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുക. പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാനും സാധിക്കും.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

ക്രോം ആവരണത്തോടെയുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയത് മുന്നിലെയും പിന്നിലെയും ബമ്പറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഫോഗ് ലാമ്പ്, എന്നിവയാണ് മുന്നിലെ സവിശേഷതകള്‍.

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

ആധുനിക കാറുകളില്‍ കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോളും വണ്‍-ടച്ച് ഇലക്ട്രിക് സണ്‍റൂഫും ഫെയ്‌സ്‌ലിഫ്റ്റ് ജാസില്‍ ഇത്തവണ ലഭ്യമാകും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് എന്‍ട്രി എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ മാനുവല്‍, സിവിടി വകഭേദങ്ങളില്‍ ലഭ്യമാകും.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

പിന്നീട് പാഡില്‍ ഷിഫ്റ്ററുകളും ലഭിക്കും. ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ഇത്തവണ ഈ ജാപ്പനീസ് കാര്‍ വിപണിയില്‍ എത്തുക.

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

പെട്രോള്‍ എഞ്ചിന്‍ 90 bhp കരുത്തില്‍ മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരാണ് എതിരാളികള്‍.

Source: Ujjwal Saxena

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda Jazz Arrives At Dealerships Ahead Of Launch. Read in Malayalam.
Story first published: Monday, August 24, 2020, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X