ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

ട്രയംഫിന്റെ നിലവിലെ ശ്രേണി പരിശോധിച്ചാൽ അതിന്റെ വിജയകരമായ സ്ട്രീറ്റ് ട്രിപ്പിൾ ലൈനപ്പിന് താഴെ ഒരു വലിയ ശൂന്യത തന്നെയാണ് സൃഷ്‌ടിക്കുന്നത്. എന്നാൽ ഈ വിടവ് നികത്താൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ.

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

എങ്ങനെയാണന്നല്ലേ, അടുത്ത വർഷം തുടക്കത്തിൽ ഒരു പുതിയ സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിളിനെയാണ് ട്രയംഫ് ഒരുക്കുന്നത്. ഇത് ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലായിരിക്കും എന്നതാണ് ഏറെ ശ്രദ്ധേയം. ട്രൈഡന്റ് എന്നാണ് പുതുബൈക്കിന് പേരിട്ടിരിക്കുന്നത്.

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

സ്പീഡ് ട്രിപ്പിളിൽ നിന്ന് ചില ഡിസൈൻ വിശദാംശങ്ങളും പെർഫോമെൻസ് സവിശേഷതകളും കടമെക്കുക്കാൻ സാധ്യതയുള്ള എൻട്രി ലെവൽ റോഡ്സ്റ്ററായി ട്രൈഡന്റ് സ്ഥാനം പിടിക്കും. ഈ മോട്ടോർസൈക്കിൾ നിർമിക്കുമ്പോൾ മൂന്ന് വശങ്ങളിലേക്കാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

MOST READ: TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

ഒന്ന് അതിന്റെ തെളിയിക്കപ്പെട്ട ഇൻലൈൻ ത്രീ മോട്ടോർ, ക്ലാസ് ലീഡിംഗ് ടെക്നോളജി, അജൈൽ ഹാൻഡ്‌ലിംഗ് എന്നിവയിൽ നിന്നുള്ള പ്രകടനം തുടങ്ങിയ കാര്യങ്ങൾക്കാണ് ബ്രാൻഡ് മുൻഗണന നൽകുന്നത്. 2021 ട്രയംഫ് ട്രൈഡന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് റോഡോൾഫോ ഫ്രാസ്കോളിയാണ്.

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

ഇതിന്റെ രൂപകൽപ്പന സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിൽ നിന്നുള്ള ലൈനുകളുടെയും കമ്പനിയുടെ ക്ലാസിക് മോട്ടോർസൈക്കിളുകളുടെയും സംയോജനമാണ്. റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ബീഫി ഫ്യുവൽ ടാങ്ക്, സ്ട്രീറ്റ് ട്രിപ്പിൾ, ഡേറ്റോണ എന്നിവയെ ഓർമ്മപ്പെടുത്തുന്ന ഒരു സംയോജിത എൽഇഡി ലൈറ്റ് എന്നിവ ഉപയോഗിച്ചുള്ള ടെയിൽ ഭാഗം എന്നിവയാണ് ട്രൈഡന്റിന്റെ പ്രധാന ഹൈലൈറ്റുകൾ.

MOST READ: പുതിയ രണ്ട് ട്രേഡ്മാർക്കുകൾ ഫയൽ ചെയ്ത് സീറോ മോട്ടോർസൈക്കിൾസ്

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

ഈ മോഡലിന് ക്ലാസ്-മുൻനിര സവിശേഷതകളും ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സവാരി സ്ഥാനം സ്ട്രീറ്റ് ട്രിപ്പിളിനേക്കാൾ കൂടുതൽ ശാന്തവും നേരുള്ളതുമായി കാണപ്പെടുന്നു. കൂടാതെ ട്രൈഡന്റ് മറ്റ് ട്രിപ്പിൾ മോഡലുകളേക്കാൾ ട്രാക്ക് ഫോക്കസ് കുറവാണെന്നും ട്രയംഫ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

ട്രൈഡന്റിന്റെ പവർ കണക്കുകൾ ബ്രിട്ടീഷ് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അത് ശ്രേണിയിലെ ഏറ്റവും മെച്ചപ്പെട്ടതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ മോട്ടോർസൈക്കിളിനൊപ്പം ഹോണ്ട CBR650R, കവസാക്കി നിഞ്ച 650R, യമഹ MT-07തുടങ്ങിയ മോഡലുകളുമായി ഏറ്റുമുട്ടാനാണ് ട്രയംഫ് ഉദ്ദേശിക്കുന്നത്.

MOST READ: ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

ട്രയംഫ് ട്രൈഡന്റ് ഈ വർഷാവസാനത്തോടെ പൂർണമായും വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തായ്‌ലൻഡിൽ നിർമിക്കുന്ന മോഡൽ ആഗോള അരങ്ങേറ്റത്തിനു ശേഷം ഈ മോട്ടോർസൈക്കിൾ ഇന്ത്യയിലേക്കും ചുവടുവെക്കും.

ട്രയംഫ് ശ്രേണിയിലെ കുഞ്ഞൻ മോഡലാകാൻ ട്രൈഡന്റ്, ഡിസൈൻ പ്രോട്ടോടൈപ്പ് പുറത്ത്

സെഗ്‌മെന്റിലെ ആദ്യത്തെ ട്രിപ്പിൾ സിലിണ്ടർ മോട്ടോർസൈക്കിളായ 2021 ട്രയംഫ് ട്രൈഡന്റിന് 6.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Triumph Trident To Launch By Next Year. Read in Malayalam
Story first published: Tuesday, August 25, 2020, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X