TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

ഇന്ത്യൻ വിപണിയിലെ 300 സിസി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ബെനലി പുതിയ 302S പുറത്തിറക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം തുടക്കത്തിൽ തന്നെ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

2021 ബെനലി 302S ബ്രാൻഡിന്റെ TNT 300 മോഡലിനെ മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ട് എന്നതും ശ്രദ്ധേയമാണ്. സമീപഭാവിയിൽ ഏഴ് ബിഎസ്-VI ബൈക്കുകൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അടുത്തി സ്ഥിരീകരിച്ചു.

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

ഈ ബിഎസ്-VI മോഡലുകളിൽ ബെനലി TRK 502, TRK 502X, ലിയോൺസിനോ 500, ലിയോൺസിനോ 250, TNT 600i, 302S, 302R എന്നിവ ഉൾപ്പെടും. എന്നാൽ ഇവയെല്ലാം ഏത് ക്രമത്തിൽ എന്നത്തേക്ക് വിപണിയിൽ ഇടംപിടിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

MOST READ: തായ്‌വാനിലും ഫോർസ 350 മാക്സി സ്കൂട്ടർ എത്തി; 300 പതിപ്പ് ഇന്ത്യയിലേക്ക് അടുത്ത വർഷം

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

ഉയർന്ന ശേഷിയുള്ള മോഡലുകളിലൂടെ അവതരണം ബെനലി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിനാൽ TRK 502, TRK 502X, ലിയോൺ‌സിനോ 500 എന്നിവയുടെ ബി‌എസ്-VI പതിപ്പുകൾ‌ വർഷാവസാനത്തിനുമുമ്പ് വിപണിയിലെത്തുമെന്ന സൂചനയുമുണ്ട്.

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

അതിനുശേഷമായിരിക്കും ബെനലി 2021 മോഡൽ 302S വിൽപ്പനയ്ക്ക് എത്തിക്കുക. ഇതിന്റെ അരങ്ങേറ്റത്തിനു ശേഷം 302R, ലിയോൺസിനോ 250, TNT 600i തുടങ്ങിയ മോഡലുകളും അണിനിരക്കും.

MOST READ: ജൂലൈയില്‍ മൂന്നാം സ്ഥാനത്തേക്ക്; ഹോണ്ട ആക്ടിവയുടെ വില്‍പ്പനയില്‍ 51 ശതമാനം ഇടിവ്

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

ബെനലി 302S ആകർഷകമായ വിഷ്വൽ നിലപാടാണ് പരിചയപ്പെടുത്തുന്നത്. പ്രത്യേകിച്ചും ഏലിയൻ രൂപത്തിലുള്ള എൽഇഡി ഹെഡ്‌ലൈറ്റായിരിക്കും ശ്രദ്ധേയ ഘടകം. അതോടൊപ്പം മുൻവശത്ത് ഡ്യുവൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്കും കമ്പനി അവതരിപ്പിക്കും.

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

നേക്കഡ് മോട്ടോർസൈക്കിളിന് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബെനലി സമ്മാനിക്കും. എഞ്ചിനെ സംബന്ധിച്ചിടത്തോളം ബിഎസ്-VI അനുസരിച്ചുള്ള 300 സിസി പാരലൽ-ട്വിൻ മോട്ടോറായിരിക്കും 302S-ൽ വാഗ്‌ദാനം ചെയ്യുക.

MOST READ: YZF-R1 മോട്ടോജിപി പെട്രോനാസ് ലിമിറ്റഡ് എഡിഷനുമായി യമഹ

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

ഈ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 11,000 rpm-ൽ പരമാവധി 37.5 bhp കരുത്തും 9,000 rpm-ൽ 25.6 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിനിൽ സ്ലിപ്പർ ക്ലച്ചും ക്വിക്ക് ഷിഫ്റ്റററും ലഭ്യമാകുമെന്നാണ് സൂചന.

TNT 300 മോഡലിന്റെ പിൻഗാമിയായി പുതിയ ബെനലി 302S, അരങ്ങേറ്റം അടുത്ത വർഷം

2021 ബെനലി 302S ഇന്ത്യയിൽ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമായിരിക്കണം. വിലയെ സംബന്ധിച്ചിടത്തോളം ബിഎസ്-IV TNT 300 പതിപ്പിനേക്കാൾ വിലയേറിയതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
2021 Benelli 302S To Launch In India Next Year. Read in Malayalam
Story first published: Monday, August 24, 2020, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X