വിപണിയിൽ ഇടംപിടിക്കാനൊരുങ്ങി 2020 പാനിഗാലെ V2, ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി
ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ ഏറ്റവും പുതിയ പാനിഗാലെ V2 മോഡലിനായുള്ള ബുക്കിംഗ് ഇന്ത്യൻ വിപണിയിൽ ആരംഭിച്ചു. മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി ഡീലർഷിപ്പുകളിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.

2020 പാനിഗാലെ V2 പതിപ്പിന്റെ അവതരണത്തിന് ശേഷം ഉടൻ തന്നെ മോട്ടോർസൈക്കിളിനായുള്ള ഡെലിവറികളും കമ്പനി ആരംഭിക്കും. അത് 2020 ഓഗസ്റ്റ് അവസാനത്തോടെയാണ് പ്രതീക്ഷിക്കുന്നത്.

യഥാർഥത്തിൽ ഈ വർഷം ആദ്യം ഈ സൂപ്പർ ബൈക്ക് വിൽപ്പനയ്‌ക്കെത്തേണ്ടതായിരുന്നെങ്കിലും ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് വ്യാപനം പദ്ധതിയെ ബാധിക്കുകയായിരുന്നു.
MOST READ: ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

959 പാനിഗാലെ മോഡലിന്റെ പിൻഗാമിയായാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V2 വിപണിയിൽ ഇടംപിടിക്കുക. നിലവിലെ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും മോട്ടോർസൈക്കിൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുതന്നെ വേണം. എങ്കിലും സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം പാനിഗാലെ V4-ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

മാത്രമല്ല സിംഗിൾ-സൈഡഡ് സ്വിംഗാർം കൊണ്ട് നിറഞ്ഞിരിക്കുന്ന ബൈക്കിനെ മറ്റൊരു തരത്തിൽ നോക്കിയാൽ ഒരു ബേബി പതിപ്പ് പോലെ കാണപ്പെടുന്നു. പുതിയ വൈറ്റ് റോസോ നിറത്തിൽ ഡ്യുക്കാട്ടി അടുത്തിടെ V2 അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. റെഡ് കളർ സ്കീമിന് പുറമെ ഇന്ത്യൻ വിപണിയിൽ ഇത് ലഭ്യമാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.
MOST READ: ഇനി 1000 രൂപ അധികം; പൾസർ 220F -ന് വീണ്ടും വില ഉയർത്തി ബജാജ്

ഉയർത്തിയ ടെയിൽ വിഭാഗത്തെ ഉൾക്കൊള്ളുന്നതിനായി സബ്ഫ്രെയിം പുതുക്കിയിട്ടുണ്ട്. ഷോവയിൽ നിന്നുള്ള 43 mm ബിഗ്-പിസ്റ്റൺ ഫോർക്ക് മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. പുതുക്കിയ ഇന്റേണലുകൾക്കല്ലാതെ പിന്നിലെ സാച്ച്സ് മോണോഷോക്കിന് 2 mm നീളമുള്ള ഷോക്കും പ്രീലോഡ് ക്രമീകരണവുമുണ്ട്.

പാനിഗാലെ V2-ന്റെ 955 സിസി സൂപ്പർക്വാഡ്രോ, ട്വിൻ സിലിണ്ടർ എഞ്ചിൻ 959 പാനിഗാലെയുടെ മോട്ടോർ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും യൂറോ 5 / ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിച്ചത് ശ്രദ്ധേയമാണ്.
MOST READ: നിരത്തിലെത്താൻ തയാർ, എസ്-ക്രോസ് പെട്രോളിന്റെ അവതരണത്തിനൊരുങ്ങി മാരുതി

ഈ എഞ്ചിൻ ഇപ്പോൾ 10,750 rpm-ൽ 155 bhp കരുത്തും 9,000 rpm-ൽ 104 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം IMU അധിഷ്ഠിത ഇലക്‌ട്രോണിക്‌സ് സ്യൂട്ടിൽ കോർണറിംഗ് എബിഎസ്, ആന്റി-വീലി, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

കൂടാതെ മോട്ടോർസൈക്കിളിൽ റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് റൈഡ് മോഡുകളും ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നു. വിലനിർണയത്തെ സംബന്ധിച്ചിടത്തോളം പാനിഗാലെ V2 15.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








