സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഉള്ള മോഡലാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100. 10.91 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 -യ്ക്ക് വില. ഇന്ത്യയില്‍ ഡ്യുക്കാട്ടി കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രാമ്പ്ളര്‍ മോഡലാണിത്.

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

മൂന്ന് വകഭേദങ്ങളാണ് ബൈക്കില്‍. സ്റ്റാന്‍ഡേര്‍ഡ് 1100, സ്‌ക്രാമ്പ്ളര്‍ 1100 സ്പെഷ്യല്‍, സ്‌ക്രാമ്പ്ളര്‍ 1100 സ്പോര്‍ട് എന്നീ വകഭേദങ്ങള്‍ക്ക് യഥാക്രമം 10.91 ലക്ഷം, 11.12 ലക്ഷം, 11.42 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ലോക്ക്ഡൗണിന് പിന്നാലെ ഈ സ്‌ക്രാമ്പ്ളര്‍ 1100 -ന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

MOST READ: അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 പ്രോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പ് 2020 ജൂലൈ, ഓഗസ്റ്റ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. വിദേശ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ മോഡലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഇന്ത്യയിലും, ഇത്തരത്തില്‍ മികച്ച വില്‍പ്പന ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഉയര്‍ന്ന ശേഷിയുള്ള എഞ്ചിനും നൂതന ടെക്നോളിയുമാണ് പുതിയ ഡ്യൂക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 പ്രോ -യുടെ സവിശേഷത.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുതിയ സ്‌ക്രാമ്പ്ളര്‍ 1100 പ്രോ, സ്‌ക്രാംബ്ലര്‍ 1100 സ്പോര്‍ട്ട് പ്രോ എന്നിവ ഉപയോഗിച്ച് ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ ശ്രേണി പുതുക്കി. ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 സ്പോര്‍ട്ട് പ്രോ, സ്‌ക്രാമ്പ്ളര്‍ കുടുംബത്തിന്റെ ഏറ്റവും മികച്ച പതിപ്പാണ്.

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഓഹ്ലിന്‍സ് സസ്പെന്‍ഷന്‍, ലോ-സ്ലംഗ് ഹാന്‍ഡില്‍ബാറുകള്‍, കഫെ റേസര്‍ സ്‌റ്റൈല്‍ റിയര്‍ വ്യൂ മിററുകള്‍ എന്നിവ ഈ പതിപ്പുകളുടെ സവിശേഷതകളാണ്. സ്‌ക്രാമ്പ്ളര്‍ 1100 സ്പോര്‍ട്ട് പ്രോയില്‍ മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീമും ഉള്‍ക്കൊള്ളുന്നു.

MOST READ: ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

സ്‌ക്രാമ്പ്ളര്‍ 1100 പ്രോയില്‍ ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC), കോര്‍ണറിങ് എബിഎസ്, ആക്ടിവ്, ജേര്‍ണി, സിറ്റി എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും ബൈക്കില്‍ ഉണ്ട്. 1,079 സിസി, ഡെസ്‌മോഡ്രോമിക് വാല്‍വ് ടൈമിംഗ് ഉള്ള L-ട്വിന്‍ എഞ്ചിനാകും കരുത്ത് നല്‍കുക.

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഈ എഞ്ചിന്‍ 7,250 rpm -ല്‍ 83.5 bhp കരുത്തും 4,750 rpm -ല്‍ 90.5 Nm torque ഉം സൃഷ്ടിക്കും. അതോടൊപ്പം തന്നെ സുഖപ്രദമായ യാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. 15 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്.

MOST READ: കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

സ്‌ക്രാമ്പ്ളര്‍ 1100 പ്രോ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

പുതിയ സ്‌ക്രാമ്പ്ളര്‍ 1100 പ്രോ മോഡലുകള്‍ ഇന്ത്യയില്‍ വിപണിയിലെത്തുമ്പോള്‍ ഏകദേശം 11.5 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, April 30, 2020, 20:02 [IST]
English summary
Ducati Scrambler 1100 PRO India Launch Details Revealed. Read in Malayalam.
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X