കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമാകാനൊരുങ്ങി നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ഇതിനായി മാക്സ് വെന്റിലേറ്റര്‍ എന്ന കമ്പനിയെയും എംജി കൂട്ടുപിടിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ കൂടി സഹായത്തോടെയാകും എംജി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുക.

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് എംജിയും മാക്സുമായി ചേര്‍ന്ന് ആദ്യഘട്ടമായി പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മ്മിക്കുക. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

MOST READ: പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ഈ സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് വെന്റിലേറ്ററുകള്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഇത് നിര്‍മ്മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നത്. മാക്സ് വെന്റിലേറ്റര്‍ കമ്പനിയുമായുള്ള കൂട്ടുകെട്ടിലൂടെ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും പരമാവധി വേഗത്തിലും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുക. വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് പുറമെ, കൊറോണ പ്രതിരോധത്തിനായി നിരവധി നടപടികളാണ് എംജി മോട്ടോര്‍സ് സ്വീകരിച്ചിരിക്കുന്നത്.

MOST READ: ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി എംജിയുടെ 100 ഹെക്ടര്‍ എസ്‌യുവികള്‍ കമ്പനി വിട്ടുനല്‍കിയിരുന്നു. ഇതിനാവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി തന്നെയാണ് നല്‍കിയത്.

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ഇതിനൊപ്പം തുടക്കത്തില്‍ തന്നെ രണ്ടുകോടി രൂപയുടെ ധനസഹായവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അതേസമയം കമ്പനിയുടെ ഷോറൂമുകളിലും ഡീലര്‍ഷിപ്പിലും എത്തുന്ന ഉപഭോക്താക്കള്‍ക്കായി വലിയ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.

MOST READ: ജീപ്പ് കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പ് അടുത്ത വർഷം, അറിയാം കൂടുതൽ വിശേഷങ്ങൾ

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

നിലവില്‍ ഹെക്ടര്‍, ZS ഇലക്ട്രിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് എംജി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്ന മോഡലുകള്‍. ഇരുമോഡലുകളുടെയും ഡെലിവറി, ബുക്കിങ് പ്രക്രീയകള്‍ കമ്പനി ഓണ്‍ലൈന്‍ വഴിയാക്കി.

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ലോക്ക്ഡൗണിന് ശേഷവും വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാനോ ഡെലിവറി എടുക്കാനോ ഷോറൂമിലെത്തുന്ന ആളുകളുടെ ശരീര താപനില പരിശോധിച്ച ശേഷം മാത്രമേ ഷോറുമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഷോറൂമിലെത്തുന്ന ആളുകള്‍ക്ക് മാസ്‌കുകളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കും കൈയ്യുറകളും ധരിച്ചാണ് ജീവനക്കാരും ഷോറുമുകളില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോറൂമിന്റെ എല്ലായിടത്തും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്.

കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

കൂടാതെ ജീവനക്കാരോട് ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് എംജി അറിയിച്ചിട്ടുണ്ട്. വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്ലുകളും തുടങ്ങി സ്ഥിരമായി തൊടാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാന്‍ ഡിസ്ഇന്‍ഫക്റ്റന്റ് ലായിനിയും ഉപയോഗിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Collaborate With Max Ventilator To Scale Up Medical Aid Production. Read in Malayalam.
Story first published: Wednesday, April 29, 2020, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X