പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

യമഹ MT15 വിപണിയില്‍ എത്തിയിട്ട് ഏകദേശം ഒരുവര്‍ഷം പിന്നിട്ടു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബൈക്കിന്റെ 25,000 -ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

ബൈക്ക് വിപണിയില്‍ എത്തിയ 2019 മാര്‍ച്ച് മാസത്തില്‍ 5,203 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20,417 യൂണിറ്റുകളും കമ്പനി വിറ്റു. 2020 ഫെബ്രുവരി മാസത്തില്‍ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

1.38 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. അടിമുടി അഗ്രസീവ് ലുക്കാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

MOST READ: ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

അടുത്തിടെ പുതിയ ബൈക്കിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ്-കൂള്‍ഡ് എഞ്ചിന്‍ 10,000 rpm -ല്‍ 18.5 bhp കരുത്ത് സൃഷ്ടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ടോര്‍ഖ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

ബിഎസ് IV എഞ്ചിന്‍ 10,000 rpm -ല്‍ 19.3 bhp കരുത്തും 8,500 rpm -ല്‍ 14.7 Nm torque ഉം സൃഷ്ടിച്ചിരുന്നു. പുതിയ എഞ്ചിന്റെ കരുത്ത് 0.8 bhp കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

MOST READ: കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

ഫുള്ളി ഫെയേര്‍ഡ് YZF R15 V3.0 മോഡലിന്റെ നേക്കഡ് പതിപ്പാണ് MT-15. ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ബൈക്കിന് ലഭിക്കുന്നത്. ബിഎസ് VI പതിപ്പ് പുതിയ എഞ്ചിനൊപ്പം, പുതിയ നിറത്തിലും വിപണിയില്‍ ലഭ്യമാകും.

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

ഐസ് ഫ്ളു വെര്‍മിലിയന്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. ബൈക്കിന്റെ അലോയി വീലുകളില്‍ റെഡ് നിറവും, പുതിയ ബോഡി വര്‍ക്കുകളും കാണാന്‍ സാധിക്കും. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.

MOST READ: ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാകും ബൈക്കില്‍ ഇടം പിടിക്കുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണാത്മക രൂപകല്‍പ്പനയുള്ള മോട്ടോര്‍ സൈക്കിള്‍ വളരെ സ്‌പോര്‍ടിയും മസ്‌കുലര്‍ രൂപവും നല്‍കുന്നു.

MOST READ: തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

പിന്നിട്ടത് ഒരുവര്‍ഷം; 25,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി യമഹ MT15

ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR 200 4V, സുസുക്കി ജിക്സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, April 29, 2020, 19:36 [IST]
English summary
Yamaha MT15 Sales Crosses 25,000 Units. Read in Malayalam.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X