തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

ഇന്ത്യൻ വിപണിക്കായുള്ള തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ ബജാജ് ഈ വർഷം ആദ്യമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് മാർച്ചിലാണ് ഇ-സ്‌കൂട്ടറിന്റെ ഡെലിവറികൾ കമ്പനി ആരംഭിച്ചതും.

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

നിലവിൽ ബെംഗളൂരു, പൂനെ തുടങ്ങിയ രണ്ട് നഗരങ്ങളിൽ മാത്രമാണ് ചേതക് ഇലക്‌ട്രിക്കിനെ കമ്പനി വിൽപ്പനക്ക് എത്തിക്കുന്നത്. ബജാജ് ഓട്ടോയുടെ അർബനൈറ്റ് ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് മോഡൽ കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്.

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

2020 മാർച്ചിൽ കമ്പനി ചേതക് ഇലക്ട്രിക്കിന്റെ 91 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ചേതക് വിൽക്കുന്നത്. ഇതിന് യഥാക്രമം ഒരു ലക്ഷം, 1.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

ഒരു മെറ്റൽ ബോഡിയും വെസ്‌പയെ ഓർമ്മപ്പെടുത്തുന്ന ഓൾഡ് സ്‌കൂൾ റെട്രോ രൂപകൽപ്പനയുമാണ് പുതിയ ചേതക്കിൽ ബജാജ് ഒരുക്കിയിരിക്കുന്നത്. 120 കിലോഗ്രാം ഭാരമാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ളത്. വാഹനത്തിന്റെ പരമാവധി വേഗത 60 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

പൂർണ എൽഇഡി ലൈറ്റിംഗ്, പ്രീമിയം പെയിന്റ് ഫിനിഷ്, അലോയ് വീലുകൾ, ബാറ്ററി ശ്രേണി, ലൈവ് ബാറ്ററി ഇൻഡിക്കേറ്റർ, കീലെസ് ഇഗ്നിഷൻ തുടങ്ങിയ വിവരങ്ങൾ നൽകുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ചേതക് ഇവിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

MOST READ: ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ ഉത്പാദിപ്പിക്കും. ഇക്കോ സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും സ്‌കൂട്ടറിൽ ബജാജ് വാഗ്‌ദാനം ചെയ്യുന്നു. ഇക്കോ മോഡിൽ ചേതക്കിന് ലഭിക്കുന്ന പരമാവധി മൈലേജ് 95 കിലോമീറ്ററാണ്.

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

അതേസമയം സ്പോർട്ട് മോഡിൽ പൂർണ ചാർജിൽ 85 കിലോമീറ്ററിലധികം മൈലേജും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഞ്ച് മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. ഒരു മണിക്കൂർ ചാർജ് ചെയ്‌താൽ‌ 25 ശതമാനം ചാർജ് ആകുമെന്നും ബജാജ് വ്യക്തമാക്കിയിട്ടുണ്ട് എന്നാൽ ഇപ്പോൾ ഫാസ്റ്റ് ചാർജർ ഓഫറിൽ ഇപ്പോൾ ഇല്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

നിലവിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രമേ ഇനി സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു.

തുടക്കം മോശമാക്കിയില്ല! മാർച്ച് മാസത്തിൽ 91 യൂണിറ്റ് വിൽപ്പനയുമായി ബജാജ് ചേതക്

ഫെബ്രുവരി 29 വരെ നടത്തിയ ബുക്കിങ്ങുകള്‍ സെപ്റ്റംബറില്‍ മാത്രമേ വിതരണം ചെയ്യൂവെന്നും ബജാജ് ഓട്ടോ വ്യക്തമാക്കിയിട്ടുണ്ട്. ബുക്കിങ് സീക്വന്‍സുകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പേയ്‌മെന്റ് തീയതി എന്നിവയെ ആശ്രയിച്ചാകും ഡെലിവറികള്‍ നൽകുക.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Sells Over 91 Units Of Chetak Electric In March 2020. Read in Malayalam
Story first published: Wednesday, April 29, 2020, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X