ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

2020 ഫെബ്രുവരി 25-നാണ് കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബ്രാന്‍ഡായ ഹസ്ഖ്‌വര്‍ണ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ ഇരട്ട മോഡലുകളെ പരിചയപ്പെടുത്തി കൊണ്ടാണ് ബ്രാന്‍ഡ് രാജ്യത്തേക്ക് ചുവടുവെച്ചത്.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

ആദ്യമാസം തന്നെ 163 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബൈക്കിന് ലഭിച്ചത്. നിലവില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ ഡീലര്‍ഷിപ്പുകളുടെയും പ്ലാന്റുകളുടെയും അടച്ചിട്ടിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നതും. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയാണ് ഹസ്ഖ്‌വര്‍ണ ബൈക്കുകള്‍ക്ക് ലഭിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ച് മാസത്തില്‍ 410 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബൈക്കുകള്‍ക്ക് ലഭിച്ചത്.

MOST READ: റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

കൊറോണ വൈറസ് വ്യാപനം മൂലം മാര്‍ച്ച് മാസത്തിന്റെ പകുതി മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് കൂടിയാണ് ഹസ്ഖ്വര്‍ണ ഇത്രയും യൂണിറ്റുകള്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ ഇരു മോഡലുകളെയും ഹസ്ഖ്വര്‍ണ പ്രദര്‍ശിപ്പിച്ചത്.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

ആദ്യ ഘട്ടത്തില്‍ 45 നഗരങ്ങളിലായി കെടിഎമ്മിന്റെ തെരഞ്ഞെടുത്ത 100 ഓളം ഷോറൂമുകളിലൂടെയാണ് രണ്ട് മോഡലുകളുടെയും വില്‍പ്പന തുടങ്ങിയിരിക്കുന്നത്. 1.80 ലക്ഷം രൂപയാണ് ഇരുമോഡലുകളുടെയും എക്‌സ്‌ഷോറും വില.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

കെടിഎം 250 ഡ്യൂക്കില്‍ നിന്നും കടമെടുത്ത അതേ ബിഎസ് VI എഞ്ചിനാണ് രണ്ട് ബൈക്കുകളിലും ഇടംപിടിച്ചിരിക്കുന്നത്. 248.8 സിസി ഫ്യുവല്‍ ഇഞ്ചക്ഷന്‍ ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക് DOHC എഞ്ചിനാണ് ഹസ്ഖ്‌വര്‍ണ വാഗ്ദാനം ചെയ്യുന്നത്.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

9,000 rpm -ല്‍ 30 bhp കരുത്തും 7,500 rpm -ല്‍ 24 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു.

MOST READ: ബിഎസ് VI സ്‌കോര്‍പിയോയുടെ വില വിവരങ്ങള്‍ വെളിപ്പെടുത്തി മഹീന്ദ്ര

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

രണ്ട് മോട്ടോര്‍സൈക്കിളുകളിലും ആധുനിക-റെട്രോ രൂപകല്‍പ്പനയും കോംപാക്ട് രൂപവുമുണ്ട്. എന്നിരുന്നാലും, ഫ്യുവല്‍ ടാങ്ക് രൂപകല്‍പ്പന മോട്ടോര്‍സൈക്കിളിന്റെ മസില്‍ രൂപം വര്‍ധിപ്പിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

അതേസമയം ഇരുമോഡലുകളെയും തിരിച്ചറിയുന്നതിന് ചില മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. സ്‌ക്രാംബ്ലര്‍ ശൈലിയിലാണ് ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 250 ഒരുങ്ങിയിരിക്കുന്നത്.

MOST READ: റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

ഇരട്ട-ഉദ്ദേശ്യമുള്ള എംആര്‍എഫ് റെവ്‌സ് FD ടയറുകള്‍, ഫ്‌ലാറ്റര്‍ സീറ്റ്, ഒരു ബാഗ് കൈവശം വയ്ക്കുന്നതിനുള്ള ടാങ്ക് റാക്ക്, ഏറ്റവും പ്രധാനമായി ഡ്യുവല്‍ ടോണ്‍ സില്‍വര്‍ -ഗ്രേ പെയിന്റ് സ്‌കീം എന്നിവയിലൂടെ വാഹനത്തെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

വിറ്റ്പിലന്‍ 250 തിരിച്ചറിയുന്നതിനായി കഫേ റേസര്‍ ശൈലിയാണ് ബൈക്ക് പിന്തുടരുന്നത്. ഇതില്‍ കുറഞ്ഞ സെറ്റ് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, എംആര്‍എഫ് റെവ്‌സ് FC 1 സോഫ്റ്റ് കോമ്പൗണ്ട് ടയറുകള്‍, ഡ്യുവല്‍-ടോണ്‍ വൈറ്റ് & ഗ്രേ പെയിന്റ് ഫിനിഷ് എന്നിവ ഉള്‍ക്കൊള്ളുന്നു. വിറ്റ്പിലന്‍ രണ്ടിന്റെയും കൂടുതല്‍ ആക്രമണാത്മക സവാരി സ്ഥാനം വാഗ്ദാനം ചെയ്യുന്നു.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ഫീച്ചറുകള്‍ എല്ലാം ഇരുമോഡലിലും ഒരുപോലെയാണ്. വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൃത്ത ആകൃതിയിലുള്ള ലെഡ് ഹെഡ്‌ലാമ്പുകള്‍, തിരശ്ചീനമായി ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയും ഇരട്ടകളുടെ ആകര്‍ഷക ഘടകങ്ങളാണ്.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

മുന്‍വശത്ത് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്ക് സസ്പെന്‍ഷനുമാണ് 250 ഇരട്ടകളില്‍ സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം ബ്രേക്കിങ്ങിനായി മുന്‍വശത്ത് 320 mm ഡിസ്‌കും പിന്‍വശത്ത് 230 mm ഡിസ്‌കും നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

ഒരു ഡ്യുവല്‍ ചാനല്‍ എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. 145 mm ആണ് ബൈക്കുകളുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. 9.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Most Read Articles

Malayalam
English summary
Husqvarna Sales Figures For March 2020 Revealed, 410 Units Sold. Read in Malayalam.
Story first published: Tuesday, April 28, 2020, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X