റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

റോയൽ എൻഫീൽഡിന്റെ ജനപ്രിയ ക്രൂയിസർ മോട്ടോർസൈക്കിളായ തണ്ടർബേർഡിന്റെ പിൻഗാമിയായി പുതിയ മെറ്റിയർ ഫയർബോൾ 350 വരും മാസങ്ങളിൽ വിപണിയിൽ ഇടംപിടിക്കും. ഇത് ഒരു പുതിയ അറിവല്ലെങ്കിലും ബൈക്കിന്റെ വില സംബന്ധിച്ച ഒരു വാർത്ത നിങ്ങളുമായി പങ്കുവെക്കാം.

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

റോയൽ എൻ‌ഫീൽഡിന്റെ വരാനിരിക്കുന്ന മെറ്റിയർ 350 ക്രൂയിസറിന്റെ വില 1,68,550 രൂപയായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇവിടെ സൂചിപ്പിച്ച വിലയിൽ ഫ്ലൈസ്‌ക്രീൻ പോലുള്ള അധിക ആക്‌സസറികൾ ഉൾപ്പെടാം. മുൻഗാമിയായ തണ്ടർബേർഡിന് 1.57 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

പുത്തൻ മോഡലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്. അതിൽ ‘ഫയർബോൾ' മോണിക്കറും വെളിപ്പെടുത്തുന്നു. ചെന്നൈ ആസ്ഥാനമായുള്ള റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ കഴിഞ്ഞ വർഷം ആദ്യം ‘മെറ്റിയർ' എന്ന പേര് വ്യാപാരമുദ്രയും ചെയ്തിരുന്നു.

MOST READ: ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

കഴിഞ്ഞ കുറച്ച് മാസങ്ങളായി മെറ്റിയർ 350-യുടെ പരീക്ഷണയോട്ടം നടത്തി വരികയായിരുന്നു കമ്പനി. ഒറ്റ നോട്ടത്തിൽ തണ്ടർബേർഡ് 350X-ന് സമാനമായി തോന്നുമെങ്കിലും കാര്യമായ ചില വ്യത്യാസങ്ങൾ പുതിയ മോഡലിനുണ്ടെന്നാണ് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നത്.

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

ബി‌എസ്-VI കാലഘട്ടത്തിലെ റോയൽ എൻ‌ഫീൽഡിന്റെ 350 ശ്രേണിയിലെ ഏക സിലിണ്ടർ എയർ-കൂൾഡ് ലൈനപ്പ് ആയിരിക്കുമിത്. ഡിമാൻഡ് കുറയുകയും ന്യായമായ വിലക്കയറ്റത്തിൽ നിന്ന് ലഭ്യമാകുന്ന മികച്ച ഇരട്ട സിലിണ്ടർ 650 ഇരട്ടകൾ വാഗ്ദാനം ചെയ്യുന്ന ആഭ്യന്തര മത്സരവും കാരണം കമ്പനി ഇതിനകം തന്നെ ബിഎസ്- IV കംപ്ലയിന്റ് 500 ശ്രേണി നിർത്തലാക്കുകയായിരുന്നു.

MOST READ: ജാവ 300 മോഡലുകൾ വിദേശ വിപണികളിലേക്ക്

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

പതിറ്റാണ്ടുകൾ പഴക്കമുള്ള 500 UCE മോഡലുകളുടെ ആദരസൂചകമായി റോയൽ എൻഫീൽഡ് ലിമിറ്റഡ് എഡിഷൻ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് ബിഎസ്-IV വിപണിയിൽ നേരത്തെ അവതരിപ്പിച്ചിരുന്നു. റോയൽ എൻഫീൽഡ് മെറ്റിയർ 350 പുതുതലമുറ UCE 350 ഉൽപ്പന്നങ്ങളിൽ ആദ്യത്തേതായിരിക്കും.

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

അതേസമയം നിലവിലെ തണ്ടർബേഡ്, തണ്ടർബേർഡ് X എന്നീ 350 മോഡലുകൾ ഒഴികെ മറ്റ് ബൈക്കുകളെല്ലാം കമ്പനി പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ചു. മെറ്റിയർ 350-യുടെ എയർ കൂൾഡ് 346 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിന്റെ പവർ കണക്കുകൾ അതിന്റെ കാർബ്യൂറേറ്റഡ് പതിപ്പിന് സമാനമായിരിക്കുമെന്നാണ് സൂചന.

MOST READ: ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

ഏകദേശം 20 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ബിഎസ്-IV 500 മോഡലുകളിൽ 499 സിസി എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റായിരുന്നു ലഭ്യമായിരുന്നു. അത് 27.2 bhp പവറും 41.3 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്.

റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലിന്റെ വില വിവരങ്ങൾ പുറത്ത്

പുതിയ മെറ്റിയർ 350 തീർത്തും പുതിയ ഒരു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഭാരം കുറഞ്ഞതും കൂടുതൽ പെർഫോമൻസ് നൽകാൻ ശേഷിയുള്ളതുമായിരിക്കും. ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ശബ്‌ദം വൈബ്രേഷൻ എന്നിവ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ലോക്ക്ഡൗൺ പിൻവലിച്ചു കഴിഞ്ഞാൽ ഉടൻ റോയൽ എൻഫീൽഡ് മെറ്റിയറിനെ വിപണിയിൽ എത്തിക്കുന്ന തീയതി പ്രഖ്യാപിക്കും.

More from DriveSpark

Article Published On: Tuesday, April 28, 2020, 11:01 [IST]
English summary
Royal Enfield Meteor 350 price leaked ahead of launch. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X