റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

റെഡി-ഗോയുടെ ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡാറ്റ്സന്‍. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയതിരുന്നു.

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്. പഴയ പതിപ്പില്‍ നിന്നും വലിയ മാറ്റമാണ് പുതിയ വാഹനത്തില്‍ ഉണ്ടായിരിക്കുന്നത്.

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

വാഹനത്തിന്റെ രണ്ട് ചിത്രങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും വലിപ്പം കൂടിയ ഗ്രില്‍ ആണ് പുത്തന്‍ മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്. ഇരുവശത്തും ക്രോം ലൈനിങ് നല്‍കി കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.

MOST READ: ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

L ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തെ മനോഹരമാക്കുന്നു. ബമ്പറിലാണ് റീഡിസൈന്‍ ചെയ്ത ഈ ലാമ്പുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ഹാലൊജന്‍ യൂണിറ്റുകളാണ് ഹെഡ്‌ലാമ്പുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

വശങ്ങളെ വെളിപ്പെടുത്തുന്നതാണ് മറ്റൊരു ടീസര്‍ ചിത്രം. അഗ്രസീവായ ഷോള്‍ഡര്‍ ലൈനാണ് പുതിയ പതിപ്പിന്റെ വശക്കാഴ്ചയെ മനോഹരമാക്കുന്നത്. പുത്തന്‍ ഡിസൈനിലുള്ള വീല്‍കപ്പും ഫെന്‍ഡറില്‍ പുതുതായി ഡാറ്റ്സണ്‍ ബാഡ്ജിങ്ങും കമ്പനി നല്‍കിയിട്ടുണ്ട്.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

പിന്നിലേക്ക് വരുമ്പോള്‍ പുത്തന്‍ റൂഫ് സ്‌പോയ്‌ലറും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ഇന്റീരിയര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും പുറമേ ഉള്ളതുപോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

പോയ വര്‍ഷം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പതിപ്പിനെയാണ് ഡാറ്റ്സണ്‍ പോയവര്‍ഷം അവതരിപ്പിച്ചത്.

MOST READ: ലോക്ക്ഡൗണിന് പിന്നാലെ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന 10 കാറുകൾ

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം (ABS) റെഡി ഗോയുടെ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേഡായി ഉള്‍പ്പെടുത്തി. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ കാറുകള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാണ്.

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

റെഡി ഗോയുടെ ഉയര്‍ന്ന പതിപ്പില്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗും സെന്‍ട്രല്‍ ലോക്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നിലെ ഡോറില്‍ ചൈല്‍ഡ് സേഫ്റ്റി ലോക്ക്സ് സ്റ്റാന്റേഡാണ്. ചെറിയ പതിപ്പിലൊഴികെ എല്ലാത്തിലും എന്‍ജിന്‍ ഇമ്മൊബിലൈസറും കമ്പനി നല്‍കി. എല്ലാ വകഭേദത്തിലും നാല് സീറ്റിലും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുമുണ്ട്.

MOST READ: സാമൂഹിക അകലത്തിന് നൂതന ആശയവുമായി ഇ-റിക്ഷ ഡ്രൈവർ; വീഡിയോ വൈറൽ

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് റെഡി ഗോയ്ക്കുള്ളത്. 799 സിസി എന്‍ജിന്‍ 5,678 rpm -ല്‍ 54 bhp കരുത്തും 4,386 rpm -ല്‍ 72 Nm torque ഉം സൃഷ്ടിക്കും. 999 സിസി എന്‍ജിന്‍ 5,500 rpm -ല്‍ 68 bhp കരുത്തും 4,250 rpm -ല്‍ 91 Nm torque ഉം സൃഷ്ടിക്കും.

റെഡി ഗോയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഡാറ്റ്സന്‍

ബിഎസ് VI -ലേക്ക് നവീകരിക്കുമ്പോള്‍ ഈ കരുത്തിലും ടോര്‍ഖിലും മാറ്റം ഉണ്ടാകുമോ എന്ന് കമ്പനി അറിയിച്ചിട്ടില്ല. ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ ബോക്സ്. വിപണിയില്‍ റെനോ ക്വിഡ്, മാരുതി ആള്‍ട്ടോ എന്നിവരാണ് റെഡി ഗോയുടെ എതിരാളികള്‍. 2.79 ലക്ഷം രൂപ മുതല്‍ 4.29 ലക്ഷം വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്സ്ഷോറും വില.

More from DriveSpark

Article Published On: Monday, April 27, 2020, 20:37 [IST]
English summary
2020 Datsun Redi-Go Teased For The First Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X