ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

ടീസര്‍ പുറത്തുവിട്ടതിന് പിന്നാലെ ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

ഇതില്‍ ടു വീല്‍ ഡ്രൈവ് പതിപ്പിന് 28.69 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 31.69 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. പഴയ പതിപ്പില്‍ നിന്നും 99,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Variant BS4 Price BS6 Price Difference
2WD Rs 27.70 Lakh Rs 28.69 Lakh Rs 99,000
4WD Rs 30.70 Lakh Rs 31.69 Lakh Rs 99,000
ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ബിഎസ് VI -ലേക്ക് കമ്പനി നവീകരിച്ചത്. ഈ എഞ്ചിന്‍ 180 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

പഴയ പതിപ്പിലെ ടോര്‍ഖും കരുത്തും തന്നെയാണ് പുതിയ പതിപ്പിലും. എഞ്ചിന്‍ നവീകരിച്ചെങ്കിലും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കമ്പനി വെളിപ്പെടുത്തി. സാങ്യോങ് റെക്സ്റ്റണ്‍ G4 അടിസ്ഥാനത്തിലാണ് ആള്‍ട്യുറാസ് G4 -ന്റെ നിര്‍മാണം.

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍. ആഡംബരം നിറച്ചാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.

MOST READ: 3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

8 രീതിയില്‍ ക്രമീകരിക്കാവുന്ന് ഡ്രൈവര്‍ സീറ്റ്, ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.

MOST READ: ലെക്‌സസ് LM -ന് വെല്ലുവിളിയായി നാല് സീറ്റർ ആഢംബര കിയ കാർണിവൽ

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട CR-V, സ്‌കോഡ കോഡിയാക്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്‌പേസ് തുടങ്ങിയവരാണ് ആള്‍ട്യുറാസ് G4 എതിരാളികള്‍.

ബിഎസ് VI ആള്‍ട്യുറാസ് G4 അവതരിപ്പിച്ച് മഹീന്ദ്ര; വില 28.69 ലക്ഷം രൂപ

ഉടന്‍ തന്നെ സ്‌കോര്‍പിയോയുടെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചതായിട്ടാണ് റി്‌പ്പോര്‍ട്ട്.

More from DriveSpark

Article Published On: Monday, April 27, 2020, 19:17 [IST]
English summary
Mahindra Alturas G4 BS6 Launched. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X