ബിഎസ് VI സ്‌കോര്‍പിയോയുടെ വില വിവരങ്ങള്‍ വെളിപ്പെടുത്തി മഹീന്ദ്ര
കഴിഞ്ഞ ദിവസമാണ് ബിഎസ് VI സ്‌കോര്‍പിയോയുടെ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി ആരംഭിക്കുന്നത്. ഓണ്‍ലൈനില്‍ വാഹനത്തിന്റെ വിവരങ്ങള്‍ ഇടംപിടിച്ചെങ്കിലും വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ വാഹനത്തിന്റെ വില കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. നിലവില്‍ S5, S7, S9, S11 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഇതില്‍ തുടക്ക പതിപ്പായ S5 -ന് 12.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഏറ്റവും ഉയര്‍ന്ന പതിപ്പായ S11 -ന് 16.00 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. S7 വകഭേദത്തിന് 14.21 ലക്ഷം രൂപയും S9 പതിപ്പിന് 14.84 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ വില.
MOST READ: കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

അതേസമയം പ്രാരംഭ പതിപ്പായിരുന്ന S3, ഉയര്‍ന്ന പതിപ്പായിരുന്ന S11 ഓള്‍വീല്‍ ഡ്രൈവ് എന്നീ വകഭേദങ്ങളെ സ്‌കോര്‍പിയോ നിരയില്‍ നിന്നും ഒഴിവാക്കി. ഈ പതിപ്പുകള്‍ പിന്‍വലിക്കുന്നതിനൊപ്പം 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും നിര്‍ത്തലാക്കും.

ഈ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കില്ലെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ എഞ്ചിന്‍ 75 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. പകരം എംഹോക്ക് ശ്രേണിയില്‍ നിന്നുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാകും പുതിയ വാഹനത്തിന് കരുത്ത് നല്‍കുക.
MOST READ: ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

ഈ എഞ്ചിന്‍ 3,750 rpm -ല്‍ 140 bhp കരുത്തും 1,500-2,800 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. കാഴ്ചയില്‍ പുതിയ വാഹനത്തിന് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ മാറ്റം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്.

വരും വര്‍ഷം സ്‌കോര്‍പിയോയുടെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീങ്ങി ആഴ്ച്ചകള്‍ക്കകം തന്നെ ഈ വാഹനം വിപണിയിലെത്തി തുടങ്ങുമെന്നാണ് സൂചനകള്‍.
MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

മൂന്നാം തലമുറ സ്‌കോര്‍പിയോ വിപണിയില്‍ എത്തുന്നതുവരെ വിപണിയില്‍ തുടരനാണ് കര്‍ശനമായ മലിനീകരണ ചട്ടങ്ങള്‍ക്ക് നിലവിലെ മോഡല്‍ വിധേയമാകുന്നത്. പുതിയ തലമുറ ആവര്‍ത്തനം അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പവന്‍ ഗോയങ്ക വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആള്‍ട്യുറാസ് G4-യുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ടു വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
MOST READ: ബിഎസ് VI ഗ്രാന്‍ഡ് i10 നിയോസ് ഡീസല്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഇതില്‍ ടു വീല്‍ ഡ്രൈവ് പതിപ്പിന് 28.69 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 31.69 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. പഴയ പതിപ്പില്‍ നിന്നും 99,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








