ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ രണ്ടാമത്തെ മാരുതി സുസുക്കി അധിഷ്ഠിത ഉൽപ്പന്നം വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കും. മാരുതിയുമായുള്ള സാങ്കേതിക-ഉൽ‌പന്ന പങ്കിടൽ സംയുക്ത സംരംഭത്തിന്റെ ഭാഗമായ പുതിയ കാർ വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

ഈ പുതിയ കോംപാക്‌ട് എസ്‌യുവി ‘അർബൻ ക്രൂയിസർ' എന്ന് അറിയപ്പെടാൻ സാധ്യതയുണ്ട്. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ പൈതൃകത്തിലാണ് ഈ പേരിന്റെ ഉത്ഭവം എന്നാണ് സൂചന. ഓട്ടോകാറാണ് ഈ വിവരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

ടൊയോട്ട ഓഫ്-റോഡർ എസ്‌യുവികളുടെ നീണ്ടതും വ്യത്യസ്തവുമായ ഒരു നിരയിൽ നിന്നാണ് പുത്തൻ പേര് ഉരുതിരിഞ്ഞത്. പേര് സൂചിപ്പിക്കുന്നതുപോലെ ധാരാളം കഴിവുകൾ വാഹനത്തിനുണ്ടെന്ന് ഈ പേര് സൂചിപ്പിക്കുന്നു. ടൊയോട്ടയുടെ പുതിയ ബ്രെസ അധിഷ്ഠിത മോഡൽ സ്വന്തമായി ഒരു വ്യക്തിത്വം തന്നെ ഉയർത്തി പിടിക്കും.

MOST READ: സെല്‍റ്റോസും, കാര്‍ണിവലും ഹിറ്റായി; ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

അതേപോലെ തന്നെ യൂറോപ്പിൽ വിൽക്കാനും നിർമിക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമിന് അടിവരയിടുകയും അവിടെ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യും ടൊയോട്ട അർബൻ ക്രൂയിസർ. മാരുതി വിറ്റാര ബ്രെസ ഗ്ലോബൽ എൻ‌സി‌എപി ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 4-സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

സുരക്ഷയെക്കുറിച്ചുള്ള അവസാന വാക്കല്ല ഈ കോംപാക്‌ട് എസ്‌യുവി എങ്കിലും ക്രാഷ് ടെസ്റ്റിൽ ലഭിച്ച ഫലങ്ങൾ ഒരു നല്ല സൂചനയാണ്. ഈ കോം‌പാക്‌ട് എസ്‌യുവിക്ക് ന്യായമായ അളവിൽ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്നും ശ്രദ്ധേയമാണ്. ഇത് പരുക്കൻ ഭൂപ്രദേശങ്ങളിൽ വാഹനത്തെ അനായാസം എത്തിക്കും.

MOST READ: കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് കാലാവധി നീട്ടിയേക്കും

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

എന്നിരുന്നാലും ടൊയോട്ട കോം‌പാക്‌ട് എസ്‌യുവി യഥാർത്ഥ ഓഫ്-റോഡ് കഴിവുകലൊന്നും വാഗ്‌ദാനം ചെയ്യില്ല. അവിടെയാണ് പേരിലെ അർബൻ എന്ന പദം വിരൽ ചൂണ്ടുന്നത്. ഇത് ഒരു ഹാർഡ്‌കോർ ഓഫിനേക്കാൾ കൂടുതൽ സിറ്റി കാറാകുമെന്ന സൂചനയും നൽകുന്നു.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

ടൊയോട്ട ഒരു എസ്‌യുവി അല്ലെങ്കിൽ ക്രോസ്ഓവറിന് 'അർബൻ ക്രൂയിസർ' എന്ന് പേരിട്ടത് ഇതാദ്യമല്ല. യൂറോപ്പിലും ജപ്പാനിലും വിറ്റ ക്രോസ്ഓവറിനായി ഈ പേര് മുമ്പ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ടൊയോട്ട അർബൻ ക്രൂയിസറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: 3,000 ബുക്കിങ്ങുകള്‍ വാരിക്കൂട്ടി എംജി ZS ഇലക്ട്രിക്ക്; വിറ്റത് 400 യൂണിറ്റുകള്‍

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

രണ്ട് പ്രമുഖ കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ആദ്യം പുറത്തിറങ്ങിയ ഗ്ലാൻസ 2018-ലാണ് വിപണിയിൽ ഇടംപിടിച്ചത്. പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലാൻസ ടൊയോട്ടയുടെ ഡിഎൻഎയിലല്ല വന്നത്. പകരം ഫ്രണ്ട് ഗ്രില്ലിലുള്ള ട്വീറ്റുകളും ടൊയോട്ടയും വേരിയൻറ് ബാഡ്ജുകളും ഉൾപ്പെടുത്തുത്തിയതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ബ്രാൻഡ് കാറിൽ ഉൾപ്പെടുത്തിയതുമില്ല.

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാകും പുതിയ അർബൻ ക്രൂയിസർ കോംപാക്ട് എസ്യുവി എന്നും സൂചനയുണ്ട്. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഇത്.

MOST READ: ബിഎസ് VI മഹീന്ദ്ര XUV500 ബുക്കിങ് ആരംഭിച്ചു; വില്‍പ്പന ലോക്ക്ഡൗണിന് ശേഷം

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ബിഎസ്-VI K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ അർബൻ ക്രൂയിസറിലും ടൊയോട്ട ഉപയോഗിക്കുക. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുന്ന എഞ്ചിൻ 104 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota badged Vitara Brezza could be named Urban Cruiser. Read in Malayalam
Story first published: Monday, April 27, 2020, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X