ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ആഭ്യന്തര വിപണിയിൽ മിഡ്-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്നതിനിടയിൽ ജാപ്പനീസ് നിർമാതാക്കളായ നിസാൻ 2019 ജനുവരിയിൽ കിക്‌സിനെ അവതരിപ്പിച്ചു. ഇതേസമയം തന്നെയാണ് ടാറ്റ ഹാരിയറും അരങ്ങേറ്റം കുറിക്കുന്നത് എന്നത് ശ്രദ്ധേയം.

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ടെറാനോയിലൂടെ രാജ്യത്ത് തെളിയിക്കപ്പെട്ട എഞ്ചിൻ ലൈനപ്പും അതോടൊപ്പം അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായിരുന്നിട്ടും കിക്‌സിന് രാജ്യത്ത് ഒരു പുത്തൻ മോഡലിനെ തന്നെ അവതരിപ്പിക്കാൻ ബ്രാൻഡിന് സാധിച്ചു എന്നതാണ് വാസ്തവം. എന്നാൽ കഴിഞ്ഞ പതിനഞ്ച് മാസമായി അതിന്റെ വിൽപ്പന കണക്കുകൾ നിസാനെ തൃപ്‌തിപ്പെടുത്തുന്നത് ആയിരുന്നില്ല.

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ഈ മാസം മുതൽ പ്രാബല്യത്തിൽ വന്ന കർശനമായ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിൽപ്പന മെച്ചപ്പെടുത്തുന്നതിനുമായി നിസാൻ കിക്‌സിനെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ്.

MOST READ: ടൊയോട്ട അർബൻ ക്രൂയിസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ഇതിൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ശ്രേണിയിലെ ഏറ്റവും ശക്തമായ എഞ്ചിനാകും വരാനിരിക്കുന്ന കിക്‌സിൽ ജാപ്പനീസ് നിർമാതാക്കൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിസാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്.

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

പുതിയ എഞ്ചിന്റെയും എക്സ്-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെയും സംയോജനം ഉയർന്ന ഇന്ധനക്ഷമതയും പ്രകടനവും പ്രദാനം ചെയ്യുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ രാകേഷ് ശ്രീവാസ്‌തവ അഭിപ്രായപ്പെട്ടു. 1.3 ലിറ്റർ KR13 DDT ടർബോചാർജ്‌ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 156 bhp കരുത്തും 254 Nm torque ഉം ഉത്‌പാദിപ്പിക്കാൻ പര്യാപ്‌തമാണ്.

MOST READ: ഒക്ടാവിയ RS245 ഇന്ത്യയില്‍ വിറ്റു തീര്‍ന്നെന്ന് സ്‌കോഡ

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

പ്രശസ്തമായ ജിടി-ആർ എഞ്ചിനിൽ നിന്ന് കടമെടുത്ത സിലിണ്ടർ കോട്ടിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. മികച്ച എഞ്ചിൻ കാര്യക്ഷമതയും ഉയർന്ന ഇന്ധനക്ഷമതയും അതനുസരിച്ചുള്ള പ്രകടനവും നിസാൻ പ്രാപ്‌തമാക്കുന്നു. എക്സ്-ട്രോണിക് സിവിടി അതിന്റെ സെഗ്‌മെന്റിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓട്ടോമാറ്റിക് ഗിയർബോക്സ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

മാനുവൽ ഗിയർബോക്‌സ് പോലുള്ള ഡ്രൈവിംഗ് അനുഭവം നൽകുന്ന എട്ട്-ഘട്ട എം മോഡ് ഇതിൽ അവതരിപ്പിക്കുന്നു. എക്സ്-ട്രോണിക് സിവിടിക്ക് 40 ശതമാനം കുറവ് ഘർഷണം ഉള്ളതിനാൽ ഉയർന്ന ഇന്ധനക്ഷമതയും ആക്സിലറേഷൻ പ്രതികരണവും സാധ്യമാക്കുന്നുവെന്ന് നിസാൻ പറഞ്ഞു.

MOST READ: ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ഫെബ്രുവരി ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ റെനോ ഡസ്റ്ററിലും പുതിയ ടർബോ പെട്രോൾ എഞ്ചിൻ പ്രാദേശിക അരങ്ങേറ്റം നടത്തിയിരുന്നു. ബി‌എസ്‌-VI കംപ്ലയിന്റിലേക്ക് നവീകരിച്ചതാണ് ഈ യൂണിറ്റ്. കൂടാതെ സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഇത് വാഗ്ദാനം ചെയ്യും.

ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

2020 പതിപ്പ് വിൽപ്പനക്ക് എത്തുമ്പോൾ നിസാൻ കൂടുതൽ മികച്ച സവിശേഷതകൾ കിക്‌സിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇവയെല്ലാം ആഭ്യന്തര വിപണിയിലെ മറ്റ് എസ്‌യുവികളുമായി കിടപിടിക്കാൻ പുത്തൻ മോഡലിനെ സഹായിക്കും എന്നുതന്നെ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
2020 Nissan Kicks coming with 1.3 Turbo petrol engine in India soon. Read in Malayalam
Story first published: Wednesday, April 29, 2020, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X